ജലീലിനെ വിടാതെ യൂത്ത് ലീഗ്; മന്ത്രിക്കെതിരെ കോടതിയിലേക്ക്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

ജലീലിനെ വിടാതെ യൂത്ത് ലീഗ്; മന്ത്രിക്കെതിരെ കോടതിയിലേക്ക്‌

കോഴിക്കോട്: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെതിരെ പോർമുഖം തുറന്ന് യൂത്ത് ലീഗ്. മന്ത്രി നടത്തിയ നിയമനങ്ങൾക്കെതിരെ യൂത്ത് ലീഗ് കോടതിയെ സമീപിക്കും. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിലെ നിയമനം ഉൾപ്പെടെ മന്ത്രി ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ പിതൃസഹോദരനായ അദീപിന് നിയമനം നൽകിയെന്നായിരുന്നു മന്ത്രിക്കെതിരെ ഉയർന്ന ആദ്യ ആരോപണം. ഇതിനുപിന്നാലെയാണ് കുടുംബശ്രീയിൽ അടക്കം മന്ത്രിയുടെ നിർദേശപ്രകാരം അറുപതോളം നിയമനങ്ങൾ നടത്തിയതായി ആരോപണമുയർന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നിയമപോരാട്ടം തുടങ്ങാൻ യൂത്ത് ലീഗ് തീരുമാനമെടുത്തത്.


from mathrubhumi.latestnews.rssfeed https://ift.tt/2JMb0NZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages