ആചാരങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് കെ.പി ശങ്കര്‍ദാസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

ആചാരങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് കെ.പി ശങ്കര്‍ദാസ്

തിരുവനന്തപുരം: താൻ ശബരിമല ക്ഷേത്രങ്ങളിലെ ആചാരങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കർദാസ്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കേറിയെന്ന വിവാദത്തെ കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനെട്ടാംപടി കയറിയത് ചടങ്ങിന്റെ ഭാഗമായാണ്. ആചാരവും ചടങ്ങും വ്യത്യസ്തമാണെന്നും കെ.പി ശങ്കർദാസ് വ്യക്തമാക്കി.വത്സൻ തില്ലങ്കരി ആചാര ലംഘനം തന്നെയാണ് നടത്തിയത്. പടിപൂജ ഒരു ചടങ്ങ് മത്രമാണ്. ആഴി തെളിയിക്കാൻ പോയപ്പോൾ താൻ കൂടെ പോവുകയായിരുന്നു. ദേവസ്വം ബോർഡ് പ്രതിനിധിയായി ബന്ധപ്പെട്ടവർ ക്ഷണിച്ചതിന്റെ ഭാഗമായാണ് താൻ പോയത്. ഇത് എല്ലാ വർഷവും നടക്കാറുള്ളതാണ്. ദേവസ്വം ബോർഡ് പ്രസിഡന്റ് സന്നിധാനത്ത് വരാതിരുന്നത് വ്യക്തിപരമായ കാരണങ്ങളാലാണെന്നും ശങ്കർദാസ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2qxCj63
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages