വാഷിങ്ടൺ: യു.എസ്. ജനപ്രതിനിധിസഭയിലേക്കും സെനറ്റിലേക്കുമുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്ത്. ഉപരിസഭയായ സെനറ്റിൽ പ്രസിഡന്റ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും ജനപ്രതിനിധി സഭയായ കോൺഗ്രസിൽ ഡെമോക്രാറ്റിക് പാർട്ടിയും മുന്നേറുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷമുള്ളത്. ജനപ്രതിനിധിസഭയിലെ ആകെയുള്ള 435 സീറ്റുകളിൽ 189 സീറ്റുകളിൽ ഡെമോക്രാറ്റുകളും 174 സീറ്റുകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളും മുന്നേറുകയാണ്. എന്നാൽ സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് മുന്നേറ്റം. ടെക്സാസിൽനിന്ന് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധിയായി ടെഡ് ക്രൂസ് സെനറ്റിലേക്ക് എത്തിയേക്കും. ഡെമോക്രാറ്റ് പാർട്ടിയുടെ ബേടോ ഒ റൂർക്കിയെയാണ് ടെഡ് പിന്നിലാക്കുന്നത്. വിജയിക്കാൻ സാധിച്ചിരുന്നെങ്കിൽ ടെക്സാസിൽനിന്ന് 24 വർഷത്തിനു ശേഷം സെനറ്റിലെത്തുന്ന ഡെമോക്രാറ്റ് എന്ന വിശേഷണം ബേടോയ്ക്കു ലഭിച്ചേനെ. നിലവിൽ ടെക്സാസിനെ പ്രതിനിധീരിക്കുന്നത്ടെഡ് തന്നെയാണ്. മിഷിഗണിലെ 13-ാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽനിന്ന് റാഷിദ ട്ലൈബ് വിജയിച്ചു. പലസ്തീൻ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകളാണ് റാഷിദ. മിനസോട്ടയിലെ അഞ്ചാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽനിന്ന് വിജയിച്ചസോമാലിയൻ സ്വദേശിനിയായ ഇൽഹാൻ ഒമറാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ ലോറ കെല്ലി കൻസാസ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ പാർട്ടിയുടെ വാക്കർ സ്റ്റാപ്ലെടോണിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാർട്ടിയുടെ ജറേദ് പോളിസ് കോളറാഡോയുടെ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ ആദ്യ ഗേ ഗവർണറാണ് പോളിസ്. സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ മിറ്റ് റോംനി, യുതയിൽനിന്ന് വിജയിച്ചു. ഡെമോക്രാറ്റിക്കിന്റെ ജെന്നി വിൽസണെയാണ് റോംനി പരാജയപ്പെടുത്തിയത്. ജന്മാവകാശപൗരത്വം നിർത്തലാക്കുന്നതുൾപ്പെടെയുള്ള ട്രംപിന്റെ കുടിയേറ്റവിരുദ്ധ പ്രഖ്യാപനങ്ങളും ഡെമോക്രാറ്റിക് നേതാക്കളുടെ വസതികളിലേക്ക് തപാൽബോംബെത്തിയതും ഉൾപ്പെടെയുള്ള വിഷയങ്ങൾ വിവാദമായിരിക്കേയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. യു.എസ്. കോൺഗ്രസിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാൽ പ്രസിഡന്റ് സ്ഥാനത്ത് ട്രംപിന് അവശേഷിക്കുന്ന രണ്ടുവർഷം തന്റെ അജൻഡകൾ എതിർപ്പില്ലാതെ നടപ്പാക്കാനാകും. 2022-ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയുടെ സൂചനയായി ഫലം വിലയിരുത്തപ്പെടുകയും ചെയ്യും. എന്നാൽ, ഡെമോക്രാറ്റിക് പാർട്ടിയാണ് വിജയിക്കുന്നതെങ്കിൽ ശേഷിക്കുന്ന രണ്ടുവർഷം ട്രംപിനെ സംബന്ധിച്ച് എതിർപ്പുകളുടേതായിരിക്കും. മാത്രമല്ല. ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതയും വർധിക്കും. പ്രതിനിധിസഭയിലെ 435 സീറ്റിലേക്കും 100-അംഗ സെനറ്റിലെ 35 സീറ്റിലേക്കും 36 സംസ്ഥാനങ്ങളിലെയും മൂന്ന് മേഖലകളിലെയും ഗവർണർ സ്ഥാനത്തേക്കുമാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പു നടന്നത്. content highlights;us midterm eletion result
from mathrubhumi.latestnews.rssfeed https://ift.tt/2APXoyi
via
IFTTT
No comments:
Post a Comment