മുംബൈ: നോട്ട വിജയിച്ചാൽ എന്ത് ചെയ്യണം എന്ന കാര്യത്തിൽ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷൻതീരുമാനത്തിലെത്തി. ഒരു തിരഞ്ഞെടുപ്പിൽ നോട്ടയ്ക്കാണ് കൂടുതൽ വോട്ടെങ്കിൽ മത്സരിച്ച സ്ഥാനാർഥികൾ ആരെയും വിജയിയായി പ്രഖ്യാപിക്കില്ല. പകരം വീണ്ടും തിരഞ്ഞെടുപ്പ് നടത്തും. പൊതുതിരഞ്ഞെടുപ്പിനും ഉപതിരഞ്ഞെടുപ്പിനും ത്രിതല തിരഞ്ഞെടുപ്പിനും ഈ ഉത്തരവ് ബാധകമായിരിക്കും. ഡിസംബർ ഒമ്പതിന് മുനിസിപ്പൽ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കാനിരിക്കെയാണ് കമ്മീഷന്റെ ഉത്തരവ്. 2013 സെപ്റ്റംബർ 29 നാണ് വോട്ടിങ് മെഷീനിൽ നോട്ട ബട്ടൺ ചേർക്കണമെന്ന സുപ്രധാന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. എന്നാൽ ആ ഉത്തരവിൽ നോട്ട വോട്ട് എന്ന പരിഗണനയില്ലാതെസ്ഥാനാർഥികളിൽ ആർക്കാണോ കൂടുതൽ വോട്ട് അയാളെ വിജയിയായി പ്രഖ്യാപിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്. നോട്ടയ്ക്കാണ് കൂടുതൽ വോട്ടെങ്കിൽ നോട്ട തന്നെ വിജയി എന്നുമായിരുന്നു ഉത്തരവ്. ഈ ഉത്തരവാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഭേദഗതി ചെയ്താണ് നോട്ടയ്ക്ക് കൂടുതൽ വോട്ട് കിട്ടിയാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2JKqgeh
via
IFTTT
No comments:
Post a Comment