റോം: ജനനനിരക്ക് വളരെയധികം താഴ്ന്നു പോയ ഇറ്റലിയിൽ, നിരക്ക് തിരികെ പിടിക്കുവാനായി മൂന്നാമത്തെ കുട്ടി ജനിക്കുന്ന മാതാപിതാക്കൾക്ക് സർക്കാർ വക കൃഷിഭൂമി നൽകാൻ സർക്കാർ നീക്കം നടത്തുന്നതായി യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2019-നും 2021-നും ഇടയിൽ മൂന്നാമതൊരു കുട്ടി കൂടി ജനിക്കുന്ന മാതാപിതാക്കൾക്ക് 20 വർഷത്തെ കാലാവധിക്ക് കൃഷിഭൂമി നൽകുമെന്നാണ് വിവരം. അതേസമയം ഇറ്റലിയിലെ കുറഞ്ഞ ജനനനിരക്ക് ഉയർത്തിക്കൊണ്ട് വരിക, നോക്കിനടത്തുവാനോ, വിൽക്കുവാനോ ബുദ്ധിമുട്ടുള്ള കൃഷി ഭൂമികൾ ഫലപ്രദമായി ഉപയോഗിക്കുക എന്നീ രണ്ടു കാര്യങ്ങളാണ് പദ്ധതികൊണ്ട് ഗവൺമെന്റ് ലക്ഷ്യം വെക്കുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 4,64,000 ജനങ്ങൾ കഴിഞ്ഞ വർഷം ഇറ്റലിയിൽ രജിസ്റ്റർ ചെയ്തപ്പോൾ, യൂറോപ്പിലെ തന്നെ ഏറ്റവും കുറഞ്ഞ ജനനനിരക്കായി അത് രേഖപ്പെടുത്തി. ശിശു സംരക്ഷണ ആനുകൂല്യങ്ങളുടെ അഭാവം, തൊഴിൽസ്ഥലങ്ങളിലെ അമ്മമാർക്കുള്ള അസൗകര്യം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ കാരണങ്ങളാൽ പലരും കുട്ടികൾ വേണ്ടെന്നു വച്ചെന്ന് റിപ്പോർട്ട് പറയുന്നുണ്ട്. രാജ്യത്തെ സർവ്വകാല റെക്കോർഡാണ് ഇത്. ഇതിനുപുറമേ, കൃഷി സ്ഥലങ്ങൾക്ക് അടുത്ത് പുതിയ കുടുംബങ്ങൾ വീട് സ്വന്തമാക്കിയാൽ ഇത്തരം കുടുംബങ്ങൾക്ക് 2,00,000 യൂറോ (227000 ഡോളർ) പലിശയില്ലാതെ ലോൺ നൽകുമെന്നും ലാൻഡ്-ഫോർ-ചിൽഡ്രൻ എന്നറിയപ്പെടുന്ന ഈ പദ്ധതിയിൽ സർക്കാർ നിർദ്ദേശമുണ്ട്. ഇറ്റലിയിലെ വലതുപക്ഷ പോപ്പുലിസ്റ്റ് ഗവൺമെന്റാണ് പദ്ധതി കൊണ്ടുവരുന്നത്. അടുത്ത വർഷത്തെ ബജറ്റിന്റെ കരടുരേഖയിൽ ഈ പദ്ധതി കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ട്. അതേസമയം വിവാഹിതരായ ദമ്പതികൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കാൻ അർഹത. പത്തുവർഷമായി ഇറ്റലിയിൽ താമസിക്കുന്ന വിദേശികളായ ദമ്പതികൾക്കും ഈ ആനുകൂല്യത്തിനു അപേക്ഷിക്കാം. വാർത്ത അയച്ചത് : ജെജി മാത്യു മാന്നാർ
from mathrubhumi.latestnews.rssfeed https://ift.tt/2PJQl2B
via
IFTTT
No comments:
Post a Comment