മോദി ഇന്ന് കേദാര്‍നാഥില്‍; ദീപാവലി ആഘോഷം അതിർത്തിയിൽ സൈനികരോടൊപ്പം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

മോദി ഇന്ന് കേദാര്‍നാഥില്‍; ദീപാവലി ആഘോഷം അതിർത്തിയിൽ സൈനികരോടൊപ്പം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേദാർനാഥ് സന്ദർശിക്കും. തുടർന്ന് പഞ്ചാബ് അതിർത്തിയിൽ എത്തി സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കും. 2017ൽ തറക്കല്ലിട്ട കേദാർപുരി പുനർനിർമാണ പ്രൊജക്ടിന്റെ പുരോഗതിയും മോദി വിലയിരുത്തും. രാവിലെ കേദാർനാഥിൽരണ്ട് മണിക്കൂർ ചെലവഴിക്കുന്ന പ്രധാനമന്ത്രി തുടർന്ന് പഞ്ചാബ് അതിർത്തിയിലേക്ക് വിമാനമാർഗം യാത്രയാകും. എന്നാൽ അതിർത്തിയിൽഏത് ഭാഗത്താണ് മോദി സന്ദർശനം നടത്തുക എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ജനങ്ങൾക്ക് പ്രധാനമന്ത്രി ട്വിറ്ററിലൂടെ ദീപാവലി സന്ദേശവുംനൽകിയിട്ടുണ്ട്. दीपावली की सभी देशवासियों को हार्दिक बधाई। मेरी कामना है कि प्रकाश का यह पावन पर्व सबके जीवन में सुख, शांति एवं समृद्धि लेकर लाए। Happy Diwali! May this festival bring happiness, good health and prosperity in everyone's lives. May the power of good and brightness always prevail! — Narendra Modi (@narendramodi) November 7, 2018 പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി രുദ്രപ്രയാഗ് ജില്ലാ മജിസ്ട്രേറ്റ് മങ്കേഷ് ഗിൽഡിയാൽ വ്യക്തമാക്കി. പ്രധാനമന്ത്രി സഞ്ചരിക്കുന്ന റോഡുകളിൽ മഞ്ഞ് നീക്കുന്ന പ്രവർത്തനം പൂർത്തീകരിച്ചു. കാലാവസ്ഥ അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതീക്ഷയർപ്പിച്ചു. കേദാർപുരി പുനർനിർമാണ പ്രൊജക്ടിനെ കുറിച്ചുള്ള ഫോട്ടോ പ്രദർശനം സന്ദർശിക്കുന്ന മോദി പ്രൊജക്ടിനെ കുറിച്ചുള്ള ഡോക്യുമെന്ററിയും കാണും. content highlights:PM Modi in Kedarnath


from mathrubhumi.latestnews.rssfeed https://ift.tt/2PcAbiG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages