നിലത്തു കിടന്നുറങ്ങുന്ന ചിത്രം വൈറലായി; ആറ് ജീവനക്കാരെ വിമാനക്കമ്പനി പിരിച്ചു വിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

നിലത്തു കിടന്നുറങ്ങുന്ന ചിത്രം വൈറലായി; ആറ് ജീവനക്കാരെ വിമാനക്കമ്പനി പിരിച്ചു വിട്ടു

ഡബ്ലിൻ: പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും പൊതുജന മധ്യത്തിൽ കമ്പനിയുടെ സൽപേര് മോശമാക്കിയെന്നും ആരോപിച്ച്യൂറോപ്പിലെ പ്രമുഖ വിമാനക്കമ്പനിയായറയാൻ എയർ ആറ് ജീവനക്കാരെ പിരിച്ചുവിട്ടു. വിമാനത്താവളത്തിൽ നിലത്ത് കിടന്നുറങ്ങുന്ന ജീവനക്കാരുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. റയാൻ എയറിന്റെപോർച്ചുഗീസിലേക്കുള്ള വിമാനംഒക്ടോബർ 14 ന് വഴിതിരിച്ചു വിട്ടതിനെ തുടർന്ന്യാത്ര മുടങ്ങിയ വിമാനത്തിലെ ജീവനക്കാർക്ക് മലാഗ വിമാനത്താവളത്തിൽ തങ്ങേണ്ടി വന്നു. മറ്റ് സൗകര്യങ്ങൾ ലഭിക്കാത്തതുമൂലം ജീവനക്കാർ രാത്രി വിമാനത്താവളത്തിൽ വെറും നിലത്ത് കിടുന്നുറങ്ങി. ഈ ചിത്രങ്ങൾസാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ജീവനക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നില്ലെന്ന രൂക്ഷ വിമർശനംറയാൻ എയറിന് നേരിടേണ്ടി വരികയും ചെയ്തു. തുടർന്ന്വിമാനജീവനക്കാരുടെസംഘടന റയാൻ എയറിനെതിരെ രംഗത്തെത്തിയിരുന്നു. ജീവനക്കാർക്കാവശ്യമായ ഭക്ഷണവും വിശ്രമിക്കാനാവശ്യമായ സൗകര്യവും നൽകിയില്ലെന്ന്സംഘടന കുറ്റപ്പെടുത്തി. എന്നാൽ കുറച്ചുസമയം മാത്രമാണ് ജീവനക്കാർക്ക് അസൗര്യമുണ്ടായതെന്നും വേഗം തന്നെ ഇവരെ വിഐപി ലോഞ്ചിലേക്ക് മാറ്റിയെന്നും ചിത്രം പ്രചരിച്ചതിനു പിന്നാലെ റയാൻ എയർ ആവർത്തിച്ചു വ്യക്തമാക്കി. തുടർന്നാണ് ഈ ജീവനക്കാർക്കെതിരെ കമ്പനി നടപടിയെടുത്തത്.കമ്പനിയുടെ സൽപേരിന് കളങ്കമുണ്ടാക്കുന്ന വിധത്തിൽ പ്രവർത്തിച്ചുവെന്നും വിവിധയിടങ്ങളിൽ നിന്ന് റയാൻ എയറിന് വിമർശനങ്ങൾ നേരിടേണ്ടി വന്നത് ഇവരുടെ നിരുത്തരവാദപരമായ പെരുമാറ്റം കൊണ്ടാണെന്നും കാണിച്ചാണ് ആറുപേരെയും പിരിച്ചു വിട്ടത്. This is a Ryanair 737 crew based in Portugal, stranded in Malaga, Spain a couple of nights ago due to storms. They are sleeping on the floor of the Ryanair crew room. RYR is earning €1.25 billion this year but will not put stranded crews in a hotel for the night. @peterbellew ? pic.twitter.com/lILWZVqqGj — Jim Atkinson (@Jimbaba) 14 October 2018


from mathrubhumi.latestnews.rssfeed https://ift.tt/2JMtn5s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages