ഹര്‍ത്താല്‍ ഭക്തരെയടക്കം വലച്ചു; ശശികലയെ അറസറ്റ് ചെയ്ത് ആളാക്കി മാറ്റി- ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ഹര്‍ത്താല്‍ ഭക്തരെയടക്കം വലച്ചു; ശശികലയെ അറസറ്റ് ചെയ്ത് ആളാക്കി മാറ്റി- ചെന്നിത്തല

കോഴിക്കോട്:ആർഎസ്എസും ബിജെപിയും ശബരിമലയെ സാമൂഹ്യവിരുദ്ധരുടെ താവളമാക്കി മാറ്റുമ്പോൾ മറുഭാഗത്ത് സിപിഎം ശബരിമലയെ ദുർബലമാക്കാൻ ശ്രമിക്കുന്നുവെന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊറുക്കാനാവാത്ത തെറ്റാണ് ബിജെപിയുടെ ഇന്നത്തെ ഹർത്താൽ. രാത്രി മൂന്ന് മണിക്ക് ഹർത്താൽ പ്രഖ്യാപിച്ച് ശബരിമല തീർത്ഥാടകരെയടക്കം പെരുവഴിയിലാക്കി. ഭക്ഷണവും വാഹനവും ലഭിക്കാതെ പാവപ്പെട്ട ജനങ്ങൾ വലഞ്ഞു. പ്രതിഷേധം അറിയിക്കാൻ മറ്റു ധാരാളം വഴികളുണ്ടായിരുന്നു. ശശികലയെ അറസ്റ്റ് ചെയ്തു വലിയ ആളാക്കിയ സർക്കാരിന് വലിയ നമസ്കാരം. ഭക്ത ആയിട്ടല്ല അവർ ശബരിമലയിൽ പോയതെന്നാണ് കരുതുന്നത്. ആർക്കും അറിയാത്ത ശശികലയെ അറസ്റ്റ് ചെയ്ത് സർക്കാർ ആളാക്കി മാറ്റിയത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശബരിമല വിഷയത്തിൽ കൊടിപിടിക്കാതെ പ്രവർത്തകരോട് സമരത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടത് കോൺഗ്രസിന് ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് താത്പര്യമില്ലാത്തതിനാലാണ്.ചിത്തിര ആട്ട വിശേഷകാലത്ത് ആർഎസ്എസിന്റെ നേതൃത്വത്തിലായിരുന്നു സന്നിധാനം. അതിന് സഹായമൊരുക്കിയത് പോലീസാണ്. അതിന്റെ പേരിൽ ഇപ്പോൾ തീർത്ഥാടകർക്ക് ശബരമിലയിൽ പോകാൻ പറ്റാത്ത സ്ഥിതിയാണ്. പോലീസ് രാജ് നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കാനുള്ള ഏകമാർഗം ഭരണഘടനാഭേദഗതിയാണ്. അയ്യപ്പ ഭക്തരെ പ്രത്യേക വിഭാഗമായി കണ്ട് ഭരണഘടനാ ഭേദഗതി നടത്തണം. കേന്ദ്ര സർക്കാരാണ് ഇതുചെയ്യേണ്ടത്. ശ്രീധരൻ പിള്ള ഇവിടെ കിടന്ന് തുള്ളികളിക്കാതെ കേന്ദ്ര സർക്കാരിനെ സമീപ്പിക്കണം. ബിജെപി ചെയ്യേണ്ട കാര്യങ്ങൾ നടത്താതെ ഒളിച്ചോടി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു. ആരാധനാലയങ്ങൾ ഉപയോഗിച്ച് രാഷ് ട്രീയ മുതലെടുപ്പ് നടത്തേണ്ട കാര്യം കോൺഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ അനാവശ്യ ധൃതിയാണ് എല്ലാ പ്രതിസന്ധികൾക്ക് കാരണം. സുപ്രീംകോടതി ഇന്നദിവസം നടപ്പാക്കണമെന്ന് വിധിയിൽ ഒരിടത്തും പറഞ്ഞിട്ടില്ല. സുപ്രീംകോടതിയുടെ ഒരു നിർദേശവുമില്ലാത്ത സാഹചര്യത്തിൽ സർക്കാർ നേരത്തെ തന്നെ സർവ കക്ഷിയോഗം വിളിച്ചിരുന്നെങ്കിൽ ഒരു പ്രശ്നവുമുണ്ടാകില്ലായിരുന്നു. തീർത്ഥാടനത്തിന്റെ പരിശുദ്ധിയും വിശുദ്ധിയും ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. വൈകി വന്ന വിവേകമായിരുന്നു പിന്നീട് വിളിച്ച സർവ കക്ഷി യോഗം. ഈ യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ പറഞ്ഞിട്ട് കേൾക്കാത്ത കാര്യം പിന്നീട് തന്ത്രിയും രാജാവും പറഞ്ഞപ്പോൾ കേട്ടു. ഇത് നേരത്തെ ആകാമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബ്രൂവറി ഡിസ്റ്റലറി അനുമതി പിൻവലിച്ച മുഖ്യമന്ത്രി പറഞ്ഞത് പ്രളയംമൂലം നമ്മൾ ഒരുമിച്ച് പോകണമെന്നാണ്. എന്തൊക്കൊണ്ട് ഇക്കാര്യത്തിൽ അതുണ്ടായില്ലെന്നും ചെന്നിത്തല ചോദിച്ചു. Content Highlights:Sabarima verdict,Ramesh chennithala,bjp, congress


from mathrubhumi.latestnews.rssfeed https://ift.tt/2qQhlPK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages