ശബരിമലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കമെന്ന് എ.എന്‍ രാധാകൃഷ്ണന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ശബരിമലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കമെന്ന് എ.എന്‍ രാധാകൃഷ്ണന്‍

എറണാകുളം: ശബരിമലയെ തകർക്കാൻ സർക്കാരിന്റെ ആസൂത്രിതമായ നീക്കമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണൻ. ശബരിമല സംഘർഷ ഭൂമിയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് രാധാകൃഷ്ണൻ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിൽ സുരക്ഷയ്ക്ക് വിന്യസിക്കുന്ന പോലീസുകാർ സാധാരണ എത്തുന്നത് വ്രതശുദ്ധിയോടെയാണ്. എന്നാൽ ഇത്തവണ മാർക്സിസ്റ്റ് പാർട്ടിയുടെ ഫ്രാക്ഷനിലുള്ള പോലീസുകാരെയാണ് സർക്കാർ നിയോഗിച്ചത്. പോലീസിനെ ഉപയോഗിച്ച് ശബരിമലയിലെ അയ്യപ്പ വിഗ്രഹവും വിശ്വാസവും തകർക്കാൻ ശ്രമിക്കുകയാണെന്ന് രാധാകൃഷ്ണൻ ആരോപിച്ചു. മുഖ്യമന്ത്രി ഇടപെട്ടാണ് നടപടി ക്രമത്തിൽ മാറ്റം വരുത്തിയത്. പൂങ്കാവനത്തിലെ പോലീസുകാർക്ക് ബൂട്ടും തൊപ്പിയും നിർബന്ധമാക്കിയിരിക്കുന്നു. ഇത് ശബരിമലയെ ഭീതിപ്പെടുത്തുന്ന സ്ഥലമാക്കുന്നു. ഇത്തരം മാറ്റങ്ങൾ അയ്യപ്പ ഭക്തന്മാരെ ഭയപ്പെടുത്തുന്നുണ്ട്. സന്നിധാനത്ത് വിരിവെക്കരുതെന്ന് പറഞ്ഞത് ശരിയല്ല, സമയബന്ധിതമായി ഭക്തർക്ക് എത്താൻ കഴിഞ്ഞെന്ന് വരില്ല. ഭക്തർ സന്നിധാനത്ത് തങ്ങുന്നത് വർഷങ്ങളായുള്ള കീഴ്വഴക്കമാണ്. സർക്കാർ അയ്യപ്പ ഭക്തർക്കെതിരായി നിരന്തര നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് രാധാകൃഷ്ണൻ ആരോപിച്ചു. ദേവസ്വം ബോർഡ് അംഗം ശങ്കർദാസ് സിപിഎം ഫ്രാക്ഷൻ ഉള്ളയാളാണ്. ശങ്കർദാസിന്റെ നേതൃത്വത്തിൽ ശബരിമലയെ തകർക്കാനുള്ള ഗൂഢനീക്കം നടക്കുന്നു. തൃപ്തി ദേശായിക്ക് സർക്കാർ ഒത്താശ ചെയ്തെന്നും മുഖ്യമന്ത്രിയോട് തൃപ്തി ദേശായി അനുമതി തേടിയിരുന്നുവെന്നും രാധാകൃഷ്ണൻ ആരോപിച്ചു. കെ.പി ശശികലയെ അകാരണമായി അറസ്റ്റ് ചെയ്തത് സുപ്രീം കോടതി വിധിയുടെ ലംഘനമാണ്. കേരളത്തിലെ മുഖ്യമന്ത്രിക്ക് ത്രിപുരയിലെനൃപൻ ചക്രബർത്തിയുടെ വിധിയായിരിക്കും. പിണറായി വിജയൻ തീക്കൊള്ളികൊണ്ട് തലചൊറിയുന്നു. പിണറായി വിജയനെ കമ്മ്യൂണിസ്റ്റ് ഭൂതം പിടികൂടിയിരിക്കുകയാണ്. നിലപാട് കണ്ടാൽ മുഖ്യമന്ത്രിക്ക് മാനസിക രോഗമുണ്ടോയെന്ന് സംശയം തോന്നുന്നു. നിലപാട് മാറ്റം അനിവാര്യമാണെന്നും ഇല്ലെങ്കിൽ കേരളം രണ്ടാം വിമോചന സമരത്തിലേക്ക് പോയേക്കാമെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. ഇന്നത്തെ ഹർത്താൽ മാന്യമായ പ്രതിഷേധത്തിന്റെ ഭാഗമാണ്. പിണറായി സർക്കാരിനെതിരെ വൻ ജനരോഷമുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി നവംബർ 25 മുതൽ കേരളത്തിലെ അയ്യപ്പ ഭക്തരിൽനിന്ന് ഒരു കോടി ഒപ്പ് ശേഖരിക്കുമെന്നും ഡിസംബർ അഞ്ച് മുതൽ പഞ്ചായത്ത് തലത്തിൽ വിശ്വാസ സംരക്ഷണ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. Content Highlights: Sabarimala Women Entry, AN Radhakrishnan, Pinarayi Vijayan, Trupti Deshai


from mathrubhumi.latestnews.rssfeed https://ift.tt/2Bcs79d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages