ഭക്തര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുന്ന സ്ഥാപനങ്ങള്‍ ബിജെപിക്കാര്‍ അടപ്പിച്ചെന്ന് ദേവസ്വംമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ഭക്തര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുന്ന സ്ഥാപനങ്ങള്‍ ബിജെപിക്കാര്‍ അടപ്പിച്ചെന്ന് ദേവസ്വംമന്ത്രി

തിരുവനന്തപുരം:ഹർത്താലിന്റെ പേരിൽ ഭക്തർക്ക് വെള്ളവും ഭക്ഷണവും നൽകുന്ന സ്ഥാപനങ്ങളും മറ്റും ബിജെപിക്കാർ പോയി അടപ്പിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സാധാരണ കേരളത്തിൽ ശബരില സീസണിൽ ഏത് രാഷ്ട്രീയപാർട്ടികൾ ഹർത്താലിന് ആഹ്വാനം ചെയ്താലും പത്തനംതിട്ട ജില്ലയെയും തീർത്ഥാടകരെയും ഒഴിവാക്കാറുണ്ടായിരുന്നു. വിവേക പൂർവ്വമുള്ള തീരുമാനങ്ങളായിരുന്നു പാർട്ടികൾ ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ അജണ്ടക്ക് മുന്നിൽ ആചാരങ്ങളും വിശ്വാസങ്ങളും പ്രധാന്യമല്ലെന്ന് ബിജെപി ആവർത്തിച്ച് വ്യക്തമാക്കുന്നു. അയ്യപ്പനോടും ഭക്തരോടും ഇവർക്ക് ഒരു പ്രതിബദ്ധതയുമില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നടന്നുവരുന്നത്. ആയിരകണക്കിന് തീർത്ഥാടകർ പലയിടങ്ങളിലായി കുടുങ്ങികിടക്കുന്നു.ഇവരുടെ കെണിയിൽ കുടുങ്ങിയ യഥാർത്ഥ ഭക്തർക്ക് ഓരോ ദിവസവും കാര്യങ്ങൾ മനസ്സിലായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നാട്ടിലെമ്പാടും വർഗീയ വിഷം ചീറ്റിക്കൊണ്ടിരുന്ന ആളാണ് ശശികല. കഴിഞ്ഞ കുറച്ചുകാലമായി അവർ ലോകമെമ്പാടും അറിയപ്പെടുന്ന ശബരിമലയിലെത്തി വിഷം വമിപ്പിക്കുന്ന ഫണം വിടർത്തി ആടുകയും ബോധപൂർവ്വം കലാപം സൃഷ്ടിക്കുന്നതിന് നേതൃത്വംകൊടുക്കയും ചെയ്യുന്നു. ഇത് കഴിഞ്ഞ നാളുകളിൽ നമ്മൾ കണ്ടതാണ്. വിശ്വാസത്തിന്റെ പേരിലാണ് അവർ ശബരിമലയിലെത്തുന്നതെന്ന് ആരും വിശ്വസിക്കില്ല. ശബരിമലയെന്ന പുണ്യപൂങ്കാവനത്തെ ചോരക്കളമാക്കി മാറ്റുന്നതിന് അവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കാനാണ് ശശികല ശ്രമിച്ചത്. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്ന് വരുന്ന പാവപ്പെട്ട അയ്യപ്പഭക്തർക്ക് സമാധാനപരമായി വന്നുപോകാനുള്ള സൗകര്യമുണ്ടാക്കണമെന്നും ഗുഢാലോചന നടത്തി നടത്തി ദയവ് ചെയ്ത് സമാധാന അന്തരീക്ഷം തകർക്കരുതെന്നും മടങ്ങണമെന്നും സുരക്ഷക്ക് നിയോഗിച്ച് പോലീസുകാർ ഇന്നലെ അവരോട് നിരന്തരം അഭ്യർത്ഥിച്ചെന്നും മന്ത്രി പറഞ്ഞു. Content Highlights: Sabarimala,BJP Harthal, Kadakampally Surendran


from mathrubhumi.latestnews.rssfeed https://ift.tt/2KaWqQu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages