ശശികലയെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ശശികലയെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസ്

റാന്നി:ശബരിമലയിലേക്കുള്ള യാത്രാമധ്യേ അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. റാന്നി പോലീസ് സ്റ്റേഷനിലെത്തിച്ച കെ.പി ശശികല തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസത്തിലാണ്. തന്നെ തിരിച്ച് ശബരിമല ദർശനത്തിനായി സന്നിധാനത്തേക്ക് കടത്തിവിടണമെന്ന ആവശ്യത്തിലാണ് അവരുള്ളത്. എന്നാൽ കോടതിയിൽ ഹാജരാക്കും അവിടെ നിന്ന് ജാമ്യത്തിൽ പോകാം എന്ന നിലപാടിലാണ് പോലീസ്. കെ.പി ശശികല റാന്നി പോലീസ് സ്റ്റേഷനിൽ ഫോട്ടോ.കെ.ആർ പ്രഹ്ലാദൻ റാന്നി പോലീസ് സ്റ്റേഷന് പുറത്ത് സമരക്കാർ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ ഡോക്ടറെത്തി ശശികലയെ പരിശോധിച്ചു. ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് മരക്കൂട്ടത്ത് നിന്ന് ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. അവരെ കൂടാതെ നാല് സംഘപരിവാർ സംഘടനാ നേതാക്കളേയും കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. ശബരിമലയിൽ ഇവരുടെ നേതൃത്വത്തിൽ മുമ്പ് നടന്ന സംഘർഷങ്ങൾ കണക്കിലെടുത്താണ് കരുതൽ തടങ്കലിലാക്കിയതെന്നാണ് പോലീസിന്റെ ഭാഷ്യം. കൂടുതൽ നേതാക്കളെ വരും ദിവസങ്ങളിൽ കരുതൽ തടങ്കലിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. Content highlights: K P sasikala, Arrest, Ranni, police station


from mathrubhumi.latestnews.rssfeed https://ift.tt/2RWIxI7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages