ഹര്‍ത്താലിന്റെ പേരില്‍ ബിജെപി ഭക്തര്‍ക്ക് വെള്ളംപോലും കിട്ടാതാക്കി ; ശശികലയെത്തിയത് ശബരിമലയില്‍ കലാപമുണ്ടാക്കാനെന്ന് കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ഹര്‍ത്താലിന്റെ പേരില്‍ ബിജെപി ഭക്തര്‍ക്ക് വെള്ളംപോലും കിട്ടാതാക്കി ; ശശികലയെത്തിയത് ശബരിമലയില്‍ കലാപമുണ്ടാക്കാനെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമലയെന്ന പുണ്യപൂങ്കാവനത്തെ ചോരക്കളമാക്കി മാറ്റാന്‍ ക്യാമ്പു ചെയ്തു പ്രവര്‍ത്തിക്കുന്നതിനാണ് ശശികല ശബരിമലയില്‍ എത്തിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഹര്‍ത്താലിന്റെ പേരില്‍ ഭക്തര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുന്ന സ്ഥാപനങ്ങളും മറ്റും ബിജെപിക്കാര്‍ പോയി അടപ്പിച്ചെന്നും ശബരില സീസണില്‍ ഏത് രാഷ്ട്രീയപാര്‍ട്ടികള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്താലും പത്തനംതിട്ട ജില്ലയെയും തീര്‍ത്ഥാടകരെയും ഒഴിവാക്കാറുണ്ടായിരുന്നു. വിവേകത്തോടെയുള്ള തീരുമാനങ്ങളായിരുന്നു ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്ന് വരുന്ന പാവപ്പെട്ട ഭക്തര്‍ക്ക് സമാധാനപരമായി വന്നുപോകാനുള്ള സൗകര്യമുണ്ടാക്കണമെന്നും ഗുഢാലോചന നടത്തി സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്നും ദയവായി മടങ്ങണമെന്നും സുരക്ഷക്ക് നിയോഗിച്ച് പോലീസുകാര്‍ നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും ശശികല കേട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.

വിശ്വാസത്തിന്റെ പേരിലാണ് അവര്‍ ശബരിമലയിലെത്തുന്നതെന്ന് ആരും വിശ്വസിക്കില്ല. നാട്ടിലെമ്പാടും വര്‍ഗ്ഗീയ വിഷം ചീറ്റിക്കൊണ്ടിരുന്ന ശശികല. ലോകമെമ്പാടും അറിയപ്പെടുന്ന ശബരിമലയിലെത്തി വിഷം വമിപ്പിക്കുന്ന ഫണം വിടര്‍ത്തി ആടുകയും ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കുന്നതിന് നേതൃത്വംകൊടുക്കയും ചെയ്യുന്നത് കുറച്ചുകാലമായി നമ്മള്‍ കാണുന്നതാണെന്നും പറഞ്ഞു.

ഹര്‍ത്താലിന്റെ പേരില്‍ ഭക്തര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുന്ന സ്ഥാപനങ്ങളും മറ്റും ബിജെപിക്കാര്‍ പോയി അടപ്പിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയ അജണ്ടക്ക് മുന്നില്‍ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നും ബിജെപിയ്ക്ക് പ്രധാന്യമല്ല. അയ്യപ്പനോടും ഭക്തരോടും ഇവര്‍ക്ക് ഒരു പ്രതിബദ്ധതയുമില്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് നടന്നുവരുന്നത്. ആയിരകണക്കിന് തീര്‍ത്ഥാടകര്‍ പലയിടത്ത് കുടുങ്ങികിടക്കുകയാണ്. ഇവരുടെ കെണിയില്‍ കുടുങ്ങിയ യഥാര്‍ത്ഥ ഭക്തര്‍ക്ക് ഓരോ ദിവസവും കാര്യങ്ങള്‍ മനസ്സിലായിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.



from mangalam.com https://ift.tt/2QRqnHx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages