രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല; നവദമ്പതികളെ കൈകാലുകള്‍ കെട്ടി ജീവനോടെ പുഴയിലെറിഞ്ഞു കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല; നവദമ്പതികളെ കൈകാലുകള്‍ കെട്ടി ജീവനോടെ പുഴയിലെറിഞ്ഞു കൊന്നു

ബംഗളൂരു: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. നവദമ്പതികളുടെ മൃതദേഹം കര്‍ണാടകയിലെ ശിവനസമുദ്ര വെള്ളച്ചാട്ടത്തില്‍ കണ്ടെത്തിയതോടെയാണ് ദുരഭിമാനക്കൊലയാണിതെന്ന് പോലീസിന് വ്യക്തമാകുന്നത്. തമിഴ്‌നാട് കൃഷ്ണഗിരി സ്വദേശികളായ നന്ദിഷ്, സ്വാതി എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളച്ചാട്ടത്തില്‍ കണ്ടെത്തിയത്.

അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നന്ദിഷിന്റ മൃതദേഹം വെള്ളച്ചാട്ടത്തില്‍ പൊങ്ങി വന്നത്. തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വാതിയുടെ മൃതദേഹം പൊങ്ങിയത്. ഇതോടെ ഇരുവരെയും ഒരുമിച്ച് കൊലപ്പെടുത്തിയതാകാം എന്ന് പോലീസ് നിരീക്ഷിച്ചിരുന്നു. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഇവരുടെ ചിത്രങ്ങളുള്‍പ്പെടെ പൊലീസ് സന്ദേശങ്ങള്‍ കൈമാറിയിരുന്നു. ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ സ്വാതിയുടെ പിതാവ് ശ്രീനിവാസയെ മാണ്ഡ്യ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വാതിയും നന്ദിഷും മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് രഹസ്യമായി വിവാഹിതരയാത്. തുടര്‍ന്ന് ഇവര്‍ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയിലെത്തി ഒളിച്ചു താമസിച്ച് വരികയായിരുന്നു. എന്നാല്‍ ഇവരെ സ്വാതിയുടെ ബന്ധുക്കള്‍ കണ്ടെത്തി. ഇരുവരെയും ബന്ധുക്കള്‍ കാറില്‍ കയറ്റി കൊണ്ടുപോയിരുന്നെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും കൈയ്യും കാലും ബന്ധിച്ച ശേഷം വെള്ളച്ചാട്ടത്തിലേക്ക് തള്ളിയിടുകയായിരുന്നു.

നന്ദിഷ് ദളിത് സമുദായത്തിലും സ്വാതി ഹിന്ദു സമുദായത്തിലും പെടുന്നവരായിരുന്നു. വ്യത്യസ്ത സമുദായങ്ങളായതിനാല്‍ ഇവരുടെ വിവാഹത്തിന് വീട്ടുകാരില്‍ നിന്നും എതിര്‍പ്പ് നേരിട്ടിരുന്നു. അതുകൊണ്ടാണ് ഇവര്‍ കര്‍ണാടകത്തിലേക്ക് ഒളിച്ചോടിയത്. ഇവരുടെ അയല്‍വാസിയായ സ്ത്രീയാണ് ഇവര്‍ കര്‍ണാടകത്തിലുണ്ടെന്ന കാര്യം പിതാവ് ശ്രീനിവാസയെ അറിയിച്ചത്. അനുനയത്തില്‍ വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തുന്നു.



from mangalam.com https://ift.tt/2DJlYnd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages