സന്താന ഭാഗ്യത്തിന് പൂജയ്ക്കായി എത്തിയ വീട്ടമ്മയെ ആള്‍ദൈവം ബലാത്സംഗം ചെയ്തു, കൊടിയ പീഡനം മാസങ്ങളോളം തുടര്‍ന്നു; ഒടുവില്‍ ആള്‍ദൈവം ബംഗാളി ബാബയെ പോലീസ് പൊക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

സന്താന ഭാഗ്യത്തിന് പൂജയ്ക്കായി എത്തിയ വീട്ടമ്മയെ ആള്‍ദൈവം ബലാത്സംഗം ചെയ്തു, കൊടിയ പീഡനം മാസങ്ങളോളം തുടര്‍ന്നു; ഒടുവില്‍ ആള്‍ദൈവം ബംഗാളി ബാബയെ പോലീസ് പൊക്കി

വിവാഹം കഴിഞ്ഞ് ദീര്‍ഘ നാളുകളായിട്ടും കുഞ്ഞുങ്ങളില്ലാത്തത് പറായനെത്തിയ വീട്ടമ്മയെ ആള്‍ദൈവം മാസങ്ങളോളം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. 37കാരിയായ വീട്ടമ്മ ബംഗാളി ബാബയുടെ പീഡനത്തിനാണ് ഇരയായത്. അജയ് ഹരിപദ് ചൗധരി ബംഗാളി ബാബ എന്ന പേരില്‍ അറിയപ്പെടുന്ന ഇയാള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി വിരാറിലുണ്ട്. തനിക്ക് കലികാ മാതയുടെ അനുഗ്രഹമുണ്ടെന്നാണ് ഇയാള്‍ ഭക്തരോട് പറഞ്ഞിരുന്നത്.

ദുര്‍മന്ത്രവാദത്തിലും പ്രസിദ്ധനാണ് ഇയാള്‍. കുഞ്ഞുങ്ങളുണ്ടാകാത്തതിന് പൂജയിലൂടെ പരിഹാരം കാണാനെത്തിയ വീട്ടമ്മയോട് അവര്‍ക്ക് കലികാ മാതയുടെ ഉഗ്രകോപമേറ്റിട്ടുണ്ടെന്നും ഇതിന് പ്രായശ്ചിത്തം ചെയ്യണമെന്നും പറഞ്ഞു. താന്ത്രിക വിധികള്‍ ചെയ്താല്‍ മാത്രമേ ഈ പ്രശ്‌നത്തിനൊരു പരിഹാരം ഉണ്ടാകൂ എന്നും ബാബ വീട്ടമ്മയെ ധരിപ്പിച്ചിരിക്കുകയായിരുന്നു. ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി കഴിഞ്ഞ മെയ് 27 മുതല്‍ ഈ വര്‍ഷം ഒക്ടോബര്‍ വരെ ഇയാള്‍ വീട്ടമ്മയെ പീഡിപ്പിച്ചു.

ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ കലിക മാതാ അവരുടെയും കുടുംബത്തിന്റെയും മേല്‍ വന്‍ദുരന്തം ഉണ്ടാക്കുമെന്ന് ബംഗാളി ബാബ ഭീഷണിപ്പെടുത്തുകയും ചെയ്തു. പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സ്ത്രീ പോലീസ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. വീട്ടമ്മയുടെ പരാതിയില്‍ ബംഗാളി ബാബയെ പോലീസ് അറസ്റ്റ് ചേയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.



from mangalam.com https://ift.tt/2PC71df
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages