ശശികലയെ കോടതിയില്‍ ഹാജരാക്കാന്‍ നടപടികള്‍ തുടങ്ങി ; സ്‌റ്റേഷന് മുന്നില്‍ തടിച്ചു കൂടിയവരോട് പിരിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ശശികലയെ കോടതിയില്‍ ഹാജരാക്കാന്‍ നടപടികള്‍ തുടങ്ങി ; സ്‌റ്റേഷന് മുന്നില്‍ തടിച്ചു കൂടിയവരോട് പിരിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു

റാന്നി: ശബരിമലയിലേക്കുള്ള യാത്രയ്ക്കിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ തിരുവല്ല കോടതിയില്‍ ഹാജരാക്കാന്‍ നടപടികള്‍ തുടങ്ങി. സ്‌റ്റേഷന്‍ ജാമ്യം നല്‍കാമെന്ന ഉപാധി അംഗീകരിക്കാതെ ശബരിമലയില്‍ തന്നെ കൊണ്ടുപോയി തിരിച്ചുവിടണമെന്ന ആവശ്യത്തില്‍ അവര്‍ ഉറച്ചു നിന്നതോടെ കോടതിയില്‍ ഹാജരാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അറസ്റ്റില്‍ പ്രതിഷേധിച്ച് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുന്നവരോട് പിരിഞ്ഞു പോകാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. പിരിഞ്ഞു പോയില്ലെങ്കില്‍ ബലം പ്രയോഗിച്ച് പിരിച്ചുവിടാനാണ് പോലീസ് നീക്കം. തന്നെ അറസ്റ്റ് ചെയ്തിടത്തു തന്നെ കൊണ്ടു വിടണമെന്ന നിലപാട് ശശികല എടുക്കുകയായിരുന്നു. ഇന്നലെ രാത്രി മരക്കൂട്ടത്ത് വെച്ചായിരുന്നു നിയന്ത്രണങ്ങള്‍ മറികടന്ന ശശികലയെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് റാന്നി സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ ജലപാനം പോലുമില്ലാതെ ശശികല ഉപവാസത്തിലായിരുന്നു.

സ്‌റ്റേഷനില്‍ ഡോക്ടര്‍ എത്തി ശശികലയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചിരുന്നു. ശശികലയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇവരെ കൂടാതെ നാലു സംഘപരിവാര്‍ സംഘടനാ നേതാക്കളെയും പോലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. ശബരിമലയില്‍ ഇവരുടെ നേതൃത്വത്തില്‍ നടന്ന മുന്‍ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് നടപടി.



from mangalam.com https://ift.tt/2QPI6iC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages