ജയ്പുർ: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ബിജെപി പ്രവർത്തകന് ദാരുണാന്ത്യം. സാമ്രാട്ട് കുമാവത് എന്ന പ്രവർത്തകനെയാണ് അജ്ഞാതർ കൊലപ്പെടുത്തിയത്. വഴിയരികിൽ നിൽക്കുകയായിരുന്ന സാമ്രാട്ടിന് നേരെ അജ്ഞാതർ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തിയുപയോഗിച്ച് ഇയാളുടെ കഴുത്തറുത്താനും ശ്രമിച്ചതായാണ് പോലീസ് റിപ്പോർട്ട് പറയുന്നത്. നാല് ബൈക്കുകളിലായി എത്തിയ സംഘമാണ് കൃത്യം നിർവ്വഹിച്ചത്. നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്ക് അക്രമികൾ കടന്നുകളഞ്ഞിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ സാമ്രാട്ട് മരിച്ചു. കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് സാമ്രാട്ടിന്റെ മൃതദേഹവുമായി പാർട്ടിപ്രവർത്തകർ റോഡ് ഉപരോധിച്ചു. പോലീസ് ഉദ്യോഗസ്ഥരെത്തി അക്രമികളെ എത്രയും വേഗം പിടികൂടുമെന്ന് ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2PDgYWH
via
IFTTT
No comments:
Post a Comment