ആലപ്പുഴ: ഞായറാഴ്ച പുലർച്ചെ പള്ളാത്തുരുത്തിയിലുണ്ടായ വാഹനാപകടത്തിൽ യുവഡോക്ടർ മരിച്ചു. കോഴിക്കോട് വൈ.എം.സി.എ. പോക്കോട് ലക്ഷ്മി വീട്ടിൽ ഹൗസ് നമ്പർ 6/260- A യിൽ ഡോ.പ്രസന്നകുമാറിന്റെയും ശോഭയുടേയും മകൾ ഡോ. പാർവ്വതി (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോഴിക്കോട് വെസ്റ്റ് ഹിൽ അദനിക്കൽ വെസ്റ്റ് നാരങ്ങാലി തയ്യിൽ സുരേഷ് ബാബുവിന്റെ മകൻ നിതിൻ ബാബുവിന് പരിക്കേറ്റു. കോഴിക്കോടേക്ക് കല്യാണസംഘവുമായി പോവുകയായിരുന്ന സ്വകാര്യ ബസിലിടിച്ചതിനെ തുടർന്നാണ് കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽകാർ പൂർണമായും കത്തി നശിച്ചു.ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പോകുകയായിരുന്നു കാറിലുണ്ടായിരുന്നവരും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന പാർവ്വതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം കോഴിക്കോട് കൊണ്ടുവരും. പരിക്കേറ്റ നിതിൻ ബാബു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2RzytV9
via
IFTTT
No comments:
Post a Comment