'നാണക്കേടേ നിന്റെ പേരോ സിപിഎം'- രൂക്ഷ പ്രതികരണവുമായി ശ്രീധരന്‍ പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

'നാണക്കേടേ നിന്റെ പേരോ സിപിഎം'- രൂക്ഷ പ്രതികരണവുമായി ശ്രീധരന്‍ പിള്ള

കോഴിക്കോട്: ഒറ്റപ്പെട്ട കോടതിവിധി നടപ്പാക്കൽ അല്ല സിപിഎം പാർട്ടി കോൺഗ്രസ് തീരുമാനം നടപ്പാക്കാനുള്ള ശ്രമമാണ് ശബരിമല വിഷയത്തിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള ആരോപിച്ചു. അനന്യതയുള്ള അഞ്ചുകോടി ആൾക്കാർ ദർശനം നടത്തുന്ന ദേവാലയത്തെ തകർത്തുകൊണ്ട് കുറുക്കുവഴിയിലൂടെ പാർട്ടി കോൺഗ്രസ് തീരുമാനം നടപ്പിലാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദഹം പറഞ്ഞു. എന്ത് അടിച്ചമർത്തൽ ഉണ്ടായാലും അടിയന്തരാവസ്ഥയെ നേരിട്ടതുപോലെ സഹനസമരത്തിലൂടെ ഇതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സർക്കാർ സംവിധാനത്തിന്റെ ഭാഗമല്ലെന്നും ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ജുഡീഷ്യറിക്ക് അഡ്മിനിസ്ട്രേറ്റീവ് ചുമതല കൊടുത്ത ഏക സംവിധാനമാണ് ശബരിമല. കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനാണ് ഇക്കാര്യത്തിൽ ചുമതലയുള്ളത്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അവിടെ ദൈനംദിനകാര്യങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. മതാചാരങ്ങൾ അനുഷ്ഠിക്കുകയോ മതാചാരങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നാണ് കോയമ്പത്തൂർ പാർട്ടി കോൺഗ്രസിലെ തെറ്റുതിരത്തൽ രേഖയിൽ പറയുന്നത്. പാർട്ടികോൺഗ്രസിലെടുത്ത തീരുമാനം സാധാരണ പാർട്ടിപ്രവർത്തകരും ജനങ്ങളും വലിച്ചെറിഞ്ഞതുകൊണ്ടല്ലെ കൂട്ടം കൂട്ടമായി അവർ ദേവാലയങ്ങളിലേക്ക് പോകുന്നതെന്ന് ശ്രീധരൻ പിള്ള ചോദിച്ചു. ഇത് കമ്യൂണിസ്റ്റ് പാർട്ടിയുടെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. നാണക്കേടെ നിന്റെ പേരോ സിപിഎം എന്നും അദ്ദേഹം ചോദിച്ചു. സിപിഎമ്മുകാർ വന്നില്ലെങ്കിൽ കേരളത്തിലെ അമ്പലങ്ങളും പള്ളികളും അടച്ചിടേണ്ടിവരുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത്. പാർട്ടി കോൺഗ്രസ് തെറ്റുതിരുത്തൽ രേഖ പ്രകാരം പാർട്ടി തെറ്റുതിരുത്തിയോ എന്നാണ് അദ്ദേഹത്തോട് ചോദിക്കാനുള്ളത്. തൈറ്റു തിരുത്തലിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്നും ശ്രീധരൻ പിള്ള ചോദിച്ചു. പാർട്ടിക്കുള്ളിൽ രണ്ട് അഭിപ്രായം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സുപ്രീംകോടതി വിധിയെ മറയാക്കി പാർട്ടിതീരുമാനം നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പാർട്ടികോൺഗ്രസിന്റെ തീരുമാനത്തിന് എതിരെ പ്രവർത്തിക്കേണ്ടിവരുന്നത് സിപിഎമ്മിന്റെ പരാജയമല്ലേ എന്നും ശ്രീധരൻ പിള്ള ചോദിച്ചു. പത്തനംതിട്ടയിൽ വെച്ച് പഴയകാല എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ള 12 പേർ സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നുമായി ബിജെപിയിൽ ചേരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2PCRmJz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages