ഷാർജ: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. സ്ത്രീകൾ ആരാധിക്കേണ്ടെന്ന് പറയുന്ന മതം തനിക്ക് മതല്ലെന്നും, സ്ത്രീകളെ ആരാധനയിൽ നിന്നും വിലക്കുന്ന ഭക്തരൊന്നും തനിക്ക് ഭക്തരല്ലെന്നും, സ്ത്രീകൾ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവം തനിക്ക് ദൈവമല്ലെന്നും പ്രകാശ് രാജ് പറഞ്ഞു. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.എല്ലാവരും ഉണ്ടായത് ഒരു സ്ത്രീയിൽ നിന്നാണെന്നും ആ അമ്മയെ ആരാധനയിൽ നിന്നും വിലക്കുന്ന ദൈവം തന്റെ ദൈവമല്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. എല്ലാവരും വിശ്വസിക്കുന്നത് നമുക്ക് ജീവൻ നൽകിയത് സ്ത്രീ ആണെന്നാണ്. അവരെ നമ്മൾ ഭൂമിദേവി എന്ന് വിളിക്കുമ്പോൾ അവർക്ക് പ്രാർഥിക്കണമെന്നുണ്ടെങ്കിൽ അവർ അത് ചെയ്യട്ടെ നിങ്ങൾ അതിന് അവരെ അനുവദിക്കൂ. എന്റെ അമ്മയെ ആരാധിക്കാൻ അനുവദിക്കാത്ത ഒരു മതവും എനിക്ക് മതമല്ല. എന്റെ അമ്മയെ ആരാധനയിൽ നിന്നും വിലക്കുന്ന ഒരു ഭക്തരും എനിക്ക് ഭക്തരല്ല. എന്റെ അമ്മ ആരാധിക്കേണ്ട എന്ന് പറയുന്ന ഒരു ദൈവവും എനിക്ക് ദൈവമല്ല. പ്രകാശ് രാജ് പറഞ്ഞു. prakash raj on sabarimala woment entry sabarimala issue prakash raj response
from mathrubhumi.latestnews.rssfeed https://ift.tt/2RyBiG2
via
IFTTT
No comments:
Post a Comment