പമ്പ: വിശ്വാസികള്‍ക്കു സന്നിധാനത്ത് ഒരുദിവസം തങ്ങാമെന്നു രാജു എബ്രഹാം എംഎല്‍എ. മറിച്ചൊരു നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു. കലാപകാരികള്‍ക്കു ശബരിമലയില്‍ ഇടമില്ലെന്നും വിശ്വാസികളെ പൊലീസ് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്രമം സര്‍ക്കാരിനെ കോടതിയലക്ഷ്യ നടപടിയില്‍പ്പെടുത്താന്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ശബരിമല കനത്ത പൊലീസ് വലയത്തില്‍ തുടരവെ 4000 പേര്‍ നിരീക്ഷണത്തിലാണ്. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവരും സമരം ചെയ്തവരുമാണു നിരീക്ഷണത്തില്‍ ഉള്ളത്. 4000 പേരുടെ ഫോട്ടോകളടക്കമുള്ള വിവരങ്ങള്‍ പൊലീസിനു കൈമാറി. നേരത്തേ റജിസ്റ്റര്‍ ചെയ്ത 545 കേസുകളില്‍ ഉള്‍പ്പെട്ട 400 പേരെ പൊലീസ് തിരയുകയാണ്.
ഇതിനിടെ ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ഡിജിപി വ്യക്തമാക്കി. നിലയ്ക്കലിലേക്ക് പോകാനുള്ള നിയന്ത്രണം നീക്കി, വൈകിട്ട് പമ്പയിലേക്കു പോകാമെന്നും താല്‍ക്കാലിക നിയന്ത്രണം മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയെക്കരുതിയാണെന്നും ബെഹ്‌റ പറഞ്ഞു. അതേസമയം, ആവശ്യമെങ്കില്‍ സന്നിധാനത്തും വനിതാ പൊലീസിനെ നിയമിക്കാനാണു നീക്കം. 50 കഴിഞ്ഞ 30 പേരോടു തയാറാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകളെ അണിനിരത്തി ബിജെപി സംഘര്‍ഷത്തിനു ശ്രമിച്ചേക്കുമെന്നു പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതിനിടെ സംഘര്‍ഷങ്ങളില്‍ അറസ്റ്റിലായവരുടെ എണ്ണം 3731 ആയി.
from mangalam.com https://ift.tt/2DnjwTt
via IFTTT
No comments:
Post a Comment