ന്യൂഡൽഹി: രാവിലെ ഉണർന്നെഴുന്നേറ്റപ്പോൾ ജനങ്ങൽ കാണുന്നത് ടയറുകൾക്കുപകരം ഇഷ്ടികകളിൽ ഉയർത്തിനിർത്തിയിരിക്കുന്ന കാറുകൾ. ടാഗോർ ഗാർഡൻ ഷോപ്പിങ് കോംപ്ലക്സിനു സമീപം പാർക്ക് ചെയ്തിരുന്ന കാറുകൾക്കാണ് ടയറുകൾ ഇല്ലാതിരുന്നത്. ബുധനാഴ്ച പുലർച്ചെ അഞ്ച് കാറുകളുടെ ടയറുകളാണ് മോഷണം പോയതെന്ന് രജോരി ഗാർഡൻ പോലീസ് പറഞ്ഞു. രണ്ടുദിവസം മുമ്പ് ആറ്കാറുകളുടെ ടയറുകളും മോഷണംപോയി. ആഡംബര കാറുകളുടെ ടയറുകളാണ് മോഷണംപോയത്. അലോയ് വീലുകളോടുകൂടിയ ടയറുകളോടാണ് മോഷ്ടാക്കൾക്ക് പ്രിയം. ജാക്കി ഉപയോഗിച്ച് കാർ ഉയർത്തിയാണ് വീൽ അഴിച്ചെടുക്കുന്നത്. തുടർന്ന് ഇഷ്ടികകളിൽ താങ്ങിനിർത്തി ജാക്കി എടുത്തുമാറ്റും. പത്ത് മിനിറ്റുകൊണ്ട് നാല് വീലുകളും അഴിച്ചുമാറ്റും. ആധുനിക സംവിധാനങ്ങളുള്ള കാറുകൾ മോഷ്ടിക്കുന്നത് എളുപ്പമല്ലാത്തതിനാൽ കവർച്ചക്കാർ പുതിയ സങ്കേതങ്ങൾ തേടുകായണെന്ന് പോലീസ് കരുതുന്നു. അന്വേഷണം നടന്നുവരികയാണെന്നും മോഷ്ടാക്കൾ ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. Content Highlights;Beware of the luxe tyre thieves in Delhi
from mathrubhumi.latestnews.rssfeed https://ift.tt/2QEX5fq
via
IFTTT
No comments:
Post a Comment