ഏറ്റവും കൂടുതല്‍ വിധികള്‍ എഴുതിയ സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

ഏറ്റവും കൂടുതല്‍ വിധികള്‍ എഴുതിയ സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്

ഏറ്റവും കൂടുതൽ വിധികൾ എഴുതിയ സുപ്രീം കോടതി ജഡ്ജിമാരുടെ പട്ടികയിൽ ഇടംനേടി ജസ്റ്റിസ് കുര്യൻ ജോസഫ്. പട്ടികയിൽ ഉൾപ്പെടുന്ന ആദ്യമലയാളി ജസ്റ്റിസ് കൂടിയാണ് ഇദ്ദേഹം. അഞ്ചുവർഷത്തെ സേവനകാലയളവിൽ 1031 വിധിന്യായങ്ങളാണ് അദ്ദേഹം പ്രസ്താവിച്ചത്. ആയിരത്തിലധികം വിധിന്യായങ്ങൾ പുറപ്പെടുവിച്ച പത്ത് ന്യായാധിപന്മാരുടെ പട്ടികയിലാണ് കുര്യൻ ജോസഫ് ഇടം നേടിയിരിക്കുന്നത്. സുപ്രീം കോടതിയിൽ അഞ്ചു വർഷവും എട്ടു മാസവും നീണ്ട സേവനത്തിനിടെയാണ് അദ്ദേഹത്തിന്റെ റെക്കോഡ്. 2013 മാർച്ച് എട്ടിനാണ് അദ്ദേഹം സുപ്രീം കോടതി ജസ്റ്റിസായി നിയമിതനാനായത്. സുപ്രീം കോടതിയിൽ, ഇതുവരെ സേവനം അനുഷ്ഠിച്ച ജസ്റ്റിസുമാർ എഴുതിയ വിധികളുടെ കണക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പട്ടികയിൽപത്താമതാണ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ സ്ഥാനം. ഒമ്പത് വർഷത്തോളം നീണ്ട കാലയളവിൽ 2692 വിധികൾ പുറപ്പെടുവിച്ച ജസ്റ്റിസ് അരിജിത് പാസായത്താണ് പട്ടികയിൽ മുന്നിൽ. 2001 മുതൽ 2009 വരെയായിരുന്നു സുപ്രീം കോടതിയിൽ അദ്ദേഹത്തിന്റെ സേവനം അനുഷ്ഠിച്ചത്. കെ രാമസ്വാമി (2252), എസ് ബി സിൻഹ (2202), ജെ സി ഷാ (1881), ജി ബി പട്നായിക് (1338), പി ബി ഗജേന്ദ്രഗഡ്കർ (1212), കെ എൻ വാൻചൂ (1210), പി. സദാശിവം (1145), എം.ഹിദായത്തുള്ള (1097) എന്നിവരാണ് പട്ടികയിൽ യഥാക്രമം രണ്ടു മുതൽ ഒമ്പത് വരെ സ്ഥാനങ്ങളിൽ. നിലവിൽ കേരള ഗവർണറായ ജസ്റ്റിസ് പി സദാശിവം, 2007 മുതൽ 2014 വരെയുള്ള സുപ്രീം കോടതി സേവനകാലയളവിലാണ് 1145വിധികൾ പുറപ്പെടുവിച്ചത്. അതുമായി താരമതമ്യപ്പെടുത്തുമ്പോൾ അഞ്ചുവർഷത്തെ സേവന കാലയളവിൽ തന്നെ ജസ്റ്റിസ് കുര്യൻ ജോസഫ് കൂടുതൽ വിധികൾ പ്രസ്താവിച്ച ന്യായാധിപന്മാരുടെ പട്ടികയിൽ എത്തിയെന്നതാണ് ശ്രദ്ധേയം. മുത്തലാഖ്, ജുഡീഷ്യൽ നിയമന കമ്മീഷൻ തുടങ്ങിയ സുപ്രധാന കേസുകളിൽ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായി ജസ്റ്റിസ് കുര്യൻ ജോസഫ് വിധികൾ വിധിന്യായങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കുടുംബ തർക്കങ്ങൾ, വിവാഹ മോചനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലെ അദ്ദേഹത്തിന്റെ വിധിന്യായങ്ങൾ ഏറെ ശ്രദ്ധേയമാണ്. അച്ഛനും അമ്മയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ കോടതി ഇടപെടൽ സഹായിച്ചതിനെ തുടർന്ന് മകൻ തനിക്ക് അയച്ച നന്ദി കത്ത് ഒരു വിധിന്യായത്തിൽ ജസ്റ്റിസ് കുര്യൻ ജോസഫ് പ്രസിദ്ധീകരിച്ചിരുന്നു. വ്യത്യസ്തമായ ഈ വിധിന്യായം കോടതിയുടെ മാനുഷിക ഇടപെടലിന്റെ മാതൃകയായാണ് അന്ന് വാർത്തകളിൽ ഇടം നേടിയത്. അഞ്ചു വർഷത്തെ സേവനത്തിന് ശേഷം ജസ്റ്റിസ് കുര്യൻ ജോസഫ് ഈ മാസം 29 ന് സർവീസിൽ നിന്ന് വിരമിക്കും.കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കാൻ ഡൽഹിയിൽ കോടതികൾ കേന്ദ്രീകരിച്ചു നടന്ന മുഴുവൻ പ്രവർത്തനങ്ങൾക്കും മുൻനിരയിൽ നിന്നതും ജസ്റ്റിസ് കുര്യൻ ജോസഫാണ്. content highlights:justice kurian joseph among judges who pronounces most number of verdicts in supreme court


from mathrubhumi.latestnews.rssfeed https://ift.tt/2Pr0mlQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages