റഫാലില്‍ ഗ്യാരന്റിയില്ല; തര്‍ക്കമുണ്ടായാല്‍ ഫ്രാന്‍സ് ഇടപെടില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

റഫാലില്‍ ഗ്യാരന്റിയില്ല; തര്‍ക്കമുണ്ടായാല്‍ ഫ്രാന്‍സ് ഇടപെടില്ല

ന്യൂഡൽഹി: 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുമ്പോൾനിയമപരമായി ഫ്രഞ്ച് സർക്കാർ നേരിട്ട് ഇന്ത്യക്ക് ഒരു ഉറപ്പും നൽകുന്നില്ലെന്ന് സർക്കാർ കോടതിയിൽ സമ്മതിച്ചു. വ്യവസ്ഥകൾ പാലിക്കുമെന്ന് ഫ്രാൻസ് ഒരു ഉറപ്പും നൽകാത്തപ്പോൾ പിന്നെ തർക്കമുണ്ടായാൽ എന്താകും എന്ന ചോദ്യം ശേഷിക്കുന്നു. കരാർ പ്രത്യക്ഷത്തിൽ സർക്കാരുകൾ തമ്മിലാണെങ്കിലും വ്യവസ്ഥകളെക്കുറിച്ച് ഫ്രഞ്ച് സർക്കാരിന്റെ ഗ്യാരന്റിയില്ലെന്നും ലെറ്റർ ഓഫ് കംഫർട്ട് മാത്രമാണ് അവർ നൽകിയതെന്നും കേന്ദ്രം കോടതിയിൽ ബോധിപ്പിച്ചു. ലെറ്റർ ഓഫ് കംഫർട്ട് സോവറിൻ ഗ്യാരന്റിക്ക്(ഉറപ്പ്) തുല്യമാണെന്നായിരുന്നു എജിയുടെ വാദം. എന്നാൽ ഒരു തർക്കമുണ്ടായാൽ ഫ്രഞ്ച് സർക്കാരിനെ ഇടപെടുത്താനാകില്ല എന്നതാണ് പ്രധാന മാറ്റം. കരാറിൽ പരമാധികാരം ഇല്ലെങ്കിലും കരാർ ലംഘനമുണ്ടായാൽ അവർക്ക് ബാധ്യതയുണ്ടാകുന്ന ലെറ്റർ ഓഫ് കംഫർട്ട് കത്തുണ്ടെന്നായിരുന്നു സർക്കാരിനായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ അറിയിച്ചത്.കരാറിനെക്കുറിച്ച് തർക്കമുണ്ടായാൽ അത് സർക്കാരുകൾ തമ്മിൽ പരിഹരിക്കണം എന്ന വ്യവസ്ഥയും ഫ്രഞ്ച് സർക്കാർ അംഗീകരിച്ചില്ല. ഇതിന് പകരം കേന്ദ്ര സർക്കാരും ദസ്സോയും തമ്മിൽ തർക്കം പരിഹരിക്കേണ്ടി വരും. നാല് മണിക്കൂർ നീണ്ടുനിന്ന വാദത്തിനിടയിൽ ഹർജിക്കാരിൽ ഒരാളായ പ്രശാന്ത് ഭൂഷൺ നിരന്തരം ഉന്നയിച്ചത് ഒരു ഗ്യാരന്റിയുമില്ലാത്ത വ്യവസ്ഥയെ സംബന്ധിച്ചാണ്. ദസ്സോ യുദ്ധവിമാനങ്ങളും അനുബന്ധ സേവനങ്ങളും കൈമാറിയില്ലെങ്കിൽ ആര് ഉത്തരം പറയും?ഇത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും. അതിനെ കുറിച്ച് സർക്കാർ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. പരമാധികാരം ഉറപ്പ് നൽകുന്ന കരാറിന് പകരം സർക്കാർ പറയുന്ന കത്ത് ദുർബലമാണെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കരാർ പൂർണ്ണമായി പാലിക്കപ്പെടുമെന്ന് ഒരു പരമാധികാര കരാർ നൽകാൻ ഫ്രഞ്ച് സർക്കാർ തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്. കരാർലംഘനമുണ്ടായാൽ സർക്കാരുകൾ തമ്മിലാണ് തർക്കം പരിഹരിക്കേണ്ടതെന്ന വ്യവസ്ഥയും ഫ്രാൻസ് അംഗീകരിച്ചിട്ടില്ല. തർക്കുണ്ടായാൽ ദസ്സോയും ഇന്ത്യയും മാത്രമാണ് തർക്കം പരിഹരിക്കേണ്ടതെന്ന ഫ്രാൻസിന്റെ വ്യവസ്ഥ അംഗീകരിക്കുകയും ചെയ്തു. Content Highlights:Sovereign Guarantee,Rafale Deal, Supreme Court


from mathrubhumi.latestnews.rssfeed https://ift.tt/2QKRG6j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages