കൊച്ചി:സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് കൂട്ടി. ഒരു കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ 25 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചു. പുതിയ പലിശ നിരക്ക് വ്യാഴാഴ്ച മുതൽ നിലവിൽ വരും. എൻ.ആർ.ഒ., എൻ.ആർ.ഇ. നിക്ഷേപങ്ങൾക്കും ഇത് ബാധകമാണ്. ഇതോടെ രണ്ട് വർഷത്തിനും മൂന്നു വർഷത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7.5 ശതമാനം പലിശ ലഭിക്കും. വലിയ ബാങ്കുകൾ നൽകുന്ന പലിശയിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഐ.സി.ഐ.സി.ഐ. ബാങ്ക് നൽകുന്നത്. 7-14 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങൾ മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾ വരെ ഐ.സി.ഐ.സി.ഐ. നൽകുന്നുണ്ട്. 50 ബേസിസ് പോയിന്റ് അധികം പലിശ നിരക്ക് മുതിർന്ന പൗരൻമാർക്ക് ലഭിക്കും. content highlights:ICICI Bank, raises retail term-deposit interest rates,up to 25 bps
from mathrubhumi.latestnews.rssfeed https://ift.tt/2PsLALB
via
IFTTT
No comments:
Post a Comment