കോഴിക്കോട്: ശബരിമല പ്രശ്നം സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംഘർഷാവസ്ഥ സമൂഹികാന്തരീക്ഷത്തെ മാത്രമല്ല സാമ്പത്തികസുരക്ഷിതത്വത്തെയും തകർക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ 50 കോടി രൂപയോളം ധനസഹായം നൽകുന്നുണ്ട്.സന്ദർശകരുടെ കുറവ് ക്ഷേത്രവരുമാനം കുറയ്ക്കും. അത് സർക്കാരിന് സാമ്പത്തികബാധ്യത സൃഷ്ടിക്കും. സന്ദർശകർ കുറയുമ്പോൾ സംസ്ഥാനത്തെ വ്യാപാരമേഖലയെ അത് പ്രതികൂലമായി ബാധിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ഇത് ജിഎസ്ടി വരുമാനത്തിൽ സാരമായ കുറവു വരുത്താനിടയാക്കുമെന്നും സംസ്ഥാനം അഭിമുഖീകരിച്ച പ്രളയത്തിന്റെ ഫലമായി ജിഎസ്ടിയിൽ പ്രതീക്ഷിച്ച വരുമാനമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരം ചെയ്യുന്നവർ ഇക്കാര്യങ്ങൾ ഓർമിക്കണമെന്നും വിവേകപൂർവം പെരുമാറണമെന്നും മന്ത്രി ഓർമിപ്പിച്ചു. Content Highlights: Sabarimala, Thomas Isaac, Economic Crisis, GST
from mathrubhumi.latestnews.rssfeed https://ift.tt/2QDYId8
via
IFTTT
No comments:
Post a Comment