പിരിയാന്‍ കഴിയുന്നില്ല: കമിതാക്കള്‍ ട്രെയിന് മുന്നില്‍ ചാടി, കാമുകന്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

പിരിയാന്‍ കഴിയുന്നില്ല: കമിതാക്കള്‍ ട്രെയിന് മുന്നില്‍ ചാടി, കാമുകന്‍ കൊല്ലപ്പെട്ടു

മറയൂർ: ഫേസ്ബുക്ക് വഴിയുള്ള പ്രേമം വിവാഹിതനായ കാമുകന്റെ ജീവനെടുത്തു; ഭർതൃമതിയും ശ്രീലങ്കൻ സ്വദേശിയുമായ കാമുകി പരിക്കുകളോടെ രക്ഷപ്പെട്ടു. പിരിയാൻ കഴിയാതെവന്നതോടെ ഇരുവരും തീവണ്ടിക്കു മുന്നിൽ ചാടുകയായിരുന്നു. പൊള്ളാച്ചിയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ പൊള്ളാച്ചി ഭദ്രകാളിയമ്മൻ ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ സ്കൂളിനോടു ചേർന്നുള്ള തീവണ്ടിപാളത്തിൽ ഒരു സ്ത്രീയും പുരുഷനും കിടക്കുന്നതു കണ്ട സമീപവാസികൾ പോലീസിൽ വിവരമറിയിച്ചു. പരിശോധനയിൽ പുരുഷൻ മരിച്ചതായും സ്ത്രീക്ക് ചെറിയ പരിക്കുപറ്റിയതായും കണ്ടെത്തി. സ്ത്രീയെ ചോദ്യംചെയ്തതിൽനിന്ന് പൊള്ളാച്ചി വെങ്കിടേശ്വര കോളനി സ്വദേശി ധർമ്മലിംഗമാണ്(55) മരിച്ചത് എന്ന് തിരിച്ചറിഞ്ഞു. ശ്രീലങ്ക ഖണ്ഡി സ്വദേശിനിയാണ് പരിക്കേറ്റ 41-കാരി. ഒരു വർഷമായി രണ്ടുപേരും ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാകുകയും പ്രണയത്തിൽ കലാശിക്കുകയുമായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ധർമ്മലിംഗത്തെ കാണാൻ യുവതി ഇന്ത്യയിലേക്ക് വന്നു. രണ്ടുപേരും വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്തു. നവംബർ 15-ന് യുവതിയുടെ വിസയുടെ കാലാവധി തീർന്നു. ശ്രീലങ്കയ്ക്ക് തിരികെ പോകുന്നതിൽ ഇവർക്കുള്ള വിഷമം കണ്ട് രണ്ടുപേരും ആത്മഹത്യക്ക് തീരുമാനിക്കുകയായിരുന്നുവെന്ന് പറയുന്നു. ചൊവ്വാഴ്ച 4.30-ന് പൊള്ളാച്ചിയിൽനിന്ന് ചെന്നൈക്ക് പോയ തീവണ്ടിക്കു മുൻപിലാണ് രണ്ടുപേരും ചാടിയത്. ധർമ്മലിംഗം മൂന്നു മക്കളുടെ പിതാവാണ്. പൊള്ളാച്ചി പോലീസും പഴനി റെയിൽവേ പോലീസും അന്വേഷണം നടത്തിവരുന്നു.. Content highlight:lovers committed suicide young man died


from mathrubhumi.latestnews.rssfeed https://ift.tt/2zccPQi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages