വാഷിങ്ടൺ: വൈറ്റ് ഹൗസ് ഉപസുരക്ഷാ ഉപദേഷ്ടാവ് മിറ റിക്കാർഡലിനെ തൽസ്ഥാനത്തു നിന്ന് നീക്കി. പ്രഥമ വനിത മെലാനിയ ട്രംപിന് മിറയോടുള്ള അതൃപ്തിയാണ് നടപടിയ്ക്ക് കാരണമെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. യുഎസ് പ്രസിഡന്റിന്റെ ഉപദേഷ്ടാവായി തുടരാനുള്ള യോഗ്യത മിറ റിക്കാർഡിനില്ലെന്നാണ് മെലാനിയയുടെ അഭിപ്രായം. ഭരണവകുപ്പിൽ മിറയുടെ പുതിയ ഉത്തരവാദിത്തമെന്താണെന്ന് ഉറ്റുനോക്കുകയാണ് അമേരിക്കൻ ജനത. ഭരണകാര്യത്തിൽ മിറയുടെ സേവനം തുടർന്നും ഉപയോഗപ്പെടുത്താനാണ് നിലവിലെ തീരുമാനമെന്നാണ് ഔദ്യോഗികവിവരം. പക്ഷെ പുതിയ മിറയുടെ പുതിയ ഉത്തരവാദിത്തത്തെക്കുറിച്ച് വ്യക്തമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഒക്ടോബറിൽ ആഫ്രിക്കൻ പര്യടനത്തിനിടെയുണ്ടായ അതൃപ്തിയാണ് മെലാനിയയെ പ്രകോപിതയാക്കിയതെന്നാണ് പ്രാഥമിക വിവരം. ഇരുവർക്കുമിടയിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന ദീപാവലി ആഘോഷത്തിൽ മിറ ട്രംപിന് സമീപം നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഇടക്കാലതിരഞ്ഞെടുപ്പിനു ശേഷം വൈറ്റ്ഹൗസിൽ വൻ സ്ഥാനചലനങ്ങൾക്ക് ട്രംപ് പദ്ധതിയിടുന്നതായി വാർത്തകൾ വന്നിരുന്നു. അതിനു പിന്നാലെയാണ് മിറയെ പുറത്താക്കിയത്. Content Highlights: Melania Trump, Mira Ricardel, Donald Trump, US, White House
from mathrubhumi.latestnews.rssfeed https://ift.tt/2OLoU3V
via
IFTTT
No comments:
Post a Comment