മുംബൈ: ഹിന്ദു മഹാസഭാ നേതാവ് വീർ സവർക്കർ ബ്രിട്ടീഷുകാരോട് മാപ്പിരന്നാണ് ജയിൽ മോചിതനായതെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്തവാനയ്ക്കെതിരെ സവർക്കറുടെ കുടുംബം രംഗത്ത്. രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ സവർക്കറുടെ അന്തരവൻ രഞ്ജീത് സവർക്കർ പരാതി നൽകി. തെറ്റായ പ്രസ്താവന നടത്തി രാഹുൽ സവർക്കറെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് രാഹുലിന്റെ പ്രസ്താവന. ഗാന്ധിജിയൊക്കെ ജയിലിൽ കിടന്ന സമയത്ത് സവർക്കാർ ബ്രിട്ടീഷുകാർക്ക് കത്തെഴുതി മാപ്പിരന്ന് പുറത്തിറങ്ങിയെന്നും ഈ സവർക്കറുടെ ചിത്രമാണ് മോദി പാർലമെന്റിൽവെച്ചിരിക്കുന്നതെന്നുമാണ്രാഹുൽ പറഞ്ഞത്. ബ്രീട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് കോൺഗ്രസ് നേതാക്കളെല്ലാം ജയിലിലായിരുന്നു. ഇതിനിടയിൽ ഒരാൾ ബ്രിട്ടീഷുകാർക്ക് കത്തെഴുതി. ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. ഒരു രാഷ്ട്രീയ പ്രവർത്തനത്തിലും ഞാൻ പങ്കെടുത്തിട്ടില്ല. എന്നെ ജയിൽ മോചിതനാക്കണം. ഞാൻ നിങ്ങളുടെ കാലുപിടിക്കാം. ദയവ് ചെയ്ത് എന്നെ വിട്ടയക്കണം. എന്നാൽ മറ്റൊരു ഭാഗത്ത് മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, അംബേദ്കർ, സർദാർ പട്ടേൽ എന്നിവർ രാജ്യത്തിന്റെ സ്വാതന്ത്യത്തിനായി പോരാടുകയായിരുന്നു. ഇതായിരുന്നു രാഹുൽ പ്രസംഗത്തിനിടെ പറഞ്ഞത്. എന്നാൽ ഇത് തെറ്റാണെന്നും ബ്രിട്ടീഷുകാർ 27 വർഷം ജയിലിലടച്ചിട്ടയാളാണ് സവർക്കറെന്നും അനന്തരവാനായ രഞ്ജീത് സവർക്കർ പറഞ്ഞു. മുംബൈ ശിവജി പോലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ പരാതി നൽകിയിരിക്കുന്നത്. Content Highlights: Rahul Gandhi, Veer Savarkar,Rss
from mathrubhumi.latestnews.rssfeed https://ift.tt/2QHDuLn
via
IFTTT
No comments:
Post a Comment