മുംബൈ: പതിനേഴാം തിയതി തന്നെ ശബരിമലയിൽ ദർശനത്തിന് എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. സർക്കാർ സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയിലെത്തും. കേരളത്തിൽ വിമാനം ഇറങ്ങിയതിനു ശേഷം ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ എന്തെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ മുഖ്യമന്ത്രിയും കേരളാ പോലീസുമായിരിക്കും ഉത്തരവാദികളെന്നും തൃപ്തി പറഞ്ഞു. സുരക്ഷയും മറ്റ് ആവശ്യങ്ങളും ഉന്നയിച്ച് അയച്ച കത്തിൽ സർക്കാരിന്റെയോ പോലീസിന്റെയോ ഭാഗത്തുനിന്ന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. പ്രത്യേക സുരക്ഷ ലഭിച്ചില്ലെങ്കിലും താനുൾപ്പെടുന്ന ഏഴംഗസംഘം ശബരിമലയിലെത്തുമെന്നും കൂട്ടിച്ചേർത്തു മണ്ഡലകാലാരംഭത്തിൽ ശബരിമലയിൽ ദർശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച കത്തയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നവിസ് തുടങ്ങിയവർക്ക് കത്തിന്റെ പകർപ്പും നൽകിയിരുന്നു. വിമാനമിറങ്ങുമ്പോൾത്തന്നെ അതിക്രമമുണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് അവിടം മുതൽ സർക്കാർ ചെലവിൽ സംരക്ഷണം ഒരുക്കണം. വിമാനത്താവളത്തിൽനിന്ന് ശബരിമലയിലേക്ക് വാഹനസൗകര്യവും ഗസ്റ്റ് ഹൗസിൽ താമസവും ഏർപ്പെടുത്തണം,സുരക്ഷാ ചെലവിനു പുറമേ യാത്രാ, താമസ, ഭക്ഷണച്ചെലവും സംസ്ഥാന സർക്കാർ വഹിക്കണമെന്നാണ് കത്തിലെ ആവശ്യം. അമ്പതു വയസ്സിൽ താഴെ പ്രായമുള്ള മറ്റ് ആറ് വനിതകൾക്കൊപ്പം നവംബർ 17-ന് ശബരിമലയിലെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. കേരള പോലീസ് മേധാവിയ്ക്കും പുണെ പോലീസ് കമ്മിഷണർക്കും കത്തിന്റെ പകർപ്പു സമർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരളാ പോലീസ് നിലപാട് വ്യക്തമാക്കിയത്. 33-കാരിയായ തൃപ്തി ദേശായിക്കു പുറമേ, മനിഷ രാഹുൽ തിലേക്കർ(42), മീനാക്ഷി രാമചന്ദ്ര ഷിന്ദേ (46), സ്വാതി കൃഷ്ണറാവു വട്ടംവാർ(44), സവിത ജഗന്നാഥ് റാവുത്ത്(29), സംഗീത ധൊണ്ടിറാം ടൊനാപേ(42), ലക്ഷ്മി ഭാനുദാസ് മൊഹിതേ(43) എന്നിവരാണ് തൃപ്തി ദേശായിയുടെ സംഘത്തിലുള്ളത്. ശബരിമലയിൽ കയറാതെ നാട്ടിലേക്ക് മടങ്ങില്ലെന്നും അതുകൊണ്ട് മടക്കടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. content highlights:trupti desai remains firm on sabarimala darshan
from mathrubhumi.latestnews.rssfeed https://ift.tt/2PsIFm7
via
IFTTT
No comments:
Post a Comment