ന്യൂഡൽഹി: സ്ഥലങ്ങളുടെ പേരുമാറ്റുന്ന ബി.ജെ.പി നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായിപട്ടീദാർ അനാമത് ആന്തോളൻ സമിതി നേതാവ് ഹാർദിക് പട്ടേൽ. വെറുതെ സ്ഥലപ്പേരു മാറ്റുന്നതിലൂടെ രാജ്യം സമ്പന്നമാകുമെങ്കിൽ, 125 കോടി ഇന്ത്യക്കാരുടെയും പേര് റാം എന്നു മാറ്റുന്നത് നന്നായിരിക്കും. അങ്ങനെയെങ്കിൽ എല്ലാവരും സമ്പന്നരാകുമല്ലോ- ഹാർദിക് പറഞ്ഞു. ഉത്തർ പ്രദേശിലെ അലഹാബാദിന്റെ പേര് പ്രയാഗ്രാജ് എന്നു മാറ്റിയ യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടിയെ പരാമർശിച്ചു കൊണ്ടായിരുന്നു ഹാർദിക്കിന്റെ വിമർശനം. ഈ രാജ്യത്തെ വലിയ പ്രശ്നങ്ങൾ തൊഴിലില്ലായ്മയും കർഷകരുടെ ബുദ്ധിമുട്ടുകളുമാണ്. എന്നാൽ അവർക്ക്(ബി ജെ പി) താത്പര്യം പേരുകളിലും പ്രതിമകളിലുമാണ്- ഹാർദിക് ആരോപിച്ചു. content highlights:hardik patel criticises place name changing move of bjp government
from mathrubhumi.latestnews.rssfeed https://ift.tt/2Dmm5Ed
via
IFTTT
No comments:
Post a Comment