കൊച്ചി:അഞ്ച് വർഷത്തിനുള്ളിൽ കൊച്ചി കപ്പൽശാല നടപ്പാക്കുക 15,000 കോടി രൂപയുടെ പദ്ധതികൾ. അന്തർവാഹിനി നശീകരണ സംവിധാനവും നാവികസേനയ്ക്കായി വിമാനവാഹിനിക്കപ്പലും അടക്കമുള്ളവ നിർമ്മിക്കാനുള്ള കരാറാണ് കപ്പൽശാലയ്ക്ക് ലഭിച്ചിരിക്കുന്നത്. കൊച്ചി കപ്പൽശാലയോട് അനുബന്ധിച്ച് ഒരു ഡ്രൈ ഡോക്കും മുംബൈയിലുംകൊൽക്കത്തയിലും പോർട്ട്ബ്ലെയറിലും അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ ഒരുക്കുന്നതിനായി 2500 കോടിയുടേതാണ് കരാറെന്ന് കപ്പൽശാല എം.ഡി. മധു എസ്. നായരെ ഉദ്ധരിച്ച് ബിസിനസ്സ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. നാവികസേനയ്ക്കായി അന്തർവാഹിനി നശീകരണ കപ്പലുകളായ എഎസ്ഡബ്ല്യു കോർവേറ്റ് എട്ടെണ്ണമാണ് കപ്പൽശാല നിർമ്മിക്കുക. ഇതിനായി 5400 കോടിയുടെ കരാർ ഒപ്പിടുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. അടുത്തവർഷം ആദ്യത്തോടെ വിമാന വാഹിനി കപ്പൽ നിർമ്മിക്കാനുള്ള പദ്ധതി തുടങ്ങും. 2021 ഫെബ്രുവരിയോടെ കപ്പലുകൾ നാവികസേനയ്ക്ക് കൈമാറും. 1800 കോടി ചിലവിട്ടാണ് പുതിയ വലിയ ഡ്രൈ ഡോക്ക് കൊച്ചി ശാലയോട് ചേർന്ന് നിർമ്മിക്കുക. 2021 ജൂണോട് കൂടി ഇതിന്റെ നിർമ്മാണം പൂർത്തിയാകും. ഇതിന്റെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുള്ള കരാർ നൽകിയിരിക്കുന്നത് എൽആൻഡ്ടിക്കാണ്. 970 കോടി മുടക്കി രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രവും കൊച്ചിയിൽ നിർമ്മാണത്തിലാണ്. അടുത്ത വർഷം സപ്തംബറിൽ നിർമ്മാണം പൂർത്തിയാകും. കൊൽക്കത്തയിൽ ആധുനിക രീതിയിലുള്ള ചെറു കപ്പൽശാലയുടെ നിർമ്മാണം ഡിസംബറിൽ തുടങ്ങും. മുംബൈ പോർട്ട് ട്രസ്റ്റിൽ നിന്നും ഏറ്റെടുത്ത മുംബൈയിലെ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം ജനുവരിയോടെ പ്രവർത്തനം തുടങ്ങും. ഇതോടൊപ്പം കൊൽക്കത്തയിലും പോർട്ട്ബ്ലെയറിലും അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ പണിയും. Content Highlight: Cochin Shipyard, Kochi kappalsala, renovation, 15 billion help, Indian Navy, new project
from mathrubhumi.latestnews.rssfeed https://ift.tt/2zaO2Ml
via
IFTTT
No comments:
Post a Comment