'സക്‌സസ് സേന'; ആന്ധ്രയെ കെട്ടുകെട്ടിച്ച് രഞ്ജി സീസണിലെ ആദ്യ ജയം കുറിച്ച് കേരളം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

'സക്‌സസ് സേന'; ആന്ധ്രയെ കെട്ടുകെട്ടിച്ച് രഞ്ജി സീസണിലെ ആദ്യ ജയം കുറിച്ച് കേരളം

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ആന്ധ്രാ പ്രദേശിനെ ഒമ്പതു വിക്കറ്റിനു തകർത്ത് കേരളം. നാലാം ദിനം വിജയ ലക്ഷ്യമായ 43 റൺസ് കേരളം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ജലജ് സക്സേനയും (19) രോഹൻ പ്രേമുമാണ് (8) ടീമിനെ വിജയത്തിലെത്തിച്ചത്. 16 റൺസെടുത്ത അരുൺ കാർത്തികാണ് പുറത്തായത്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റുമെടുത്ത ജലജ് സക്സേനയുടെ ഓൾറൗണ്ട് മികവാണ് കേരളത്തിന് വിജയമൊരുക്കിയത്. സക്സേന തന്നെയാണ് കളിയിലെ താരവും. ഈ രഞ്ജി സീസണിലെ കേരളത്തിന്റെ ആദ്യ ജയമാണിത്. ഗ്രൂപ്പ് ബിയിൽ ഇരുടീമുകളുടെയും രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യമത്സരത്തിൽ ഹൈദരാബദിനെതിരേ കേരളം നന്നായി തുടങ്ങിയെങ്കിലും മഴയായതിനാൽ കളി സമനിലയിലാകുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ കേരളം, ആന്ധ്രയെ 254 റൺസിന് പുറത്താക്കിയിരുന്നു. റിക്കി ഭൂയിയുടെ സെഞ്ചുറിയാണ് (109) സന്ദർശകരെ 254-ൽ എത്തിച്ചത്. നാലു വിക്കറ്റെടുത്ത കെ.സി അക്ഷയും മൂന്നു വിക്കറ്റ് പിഴുത ബേസിൽ തമ്പിയുമാണ് ആദ്യ ഇന്നിങ്സിൽ ആന്ധ്രയെ തകർത്തത്. മറുപടി ബാറ്റിങിൽ ജലജ് സക്സേനയുടെ (133) സെഞ്ചുറി മികവിൽ കേരളം ഒന്നാം ഇന്നിങ്സിൽ 328 റൺസെടുത്ത കേരളം 74 റൺസിന്റെ ലീഡ് നേടി. അരുൺ കാർത്തിക്ക് (56), രോഹൻ പ്രേം (47) എന്നിവരും കേരള സ്കോറിലേക്ക് സംഭാവനകൾ നൽകി. രണ്ടാം ഇന്നിങ്സിൽ എട്ടു വിക്കറ്റെടുത്ത ജലജ് സക്സേനയുടെ മികവിൽ രണ്ടാം ഇന്നിങ്സിൽ ആന്ധ്രയെ കേരളം 115 റൺസിന് ചുരുട്ടിക്കൂട്ടുകയായിരുന്നു. ആദ്യ ഇന്നിങ്സിലെ സെഞ്ചുറി വീരൻ റിക്കി ഭൂയിക്കൊഴികെ (32) മറ്റാർക്കും 20 റൺസ് പോലും കടക്കാനായില്ല. Content Highlights: ranji trophy kerala beat andhra pradesh for 9 wickets


from mathrubhumi.latestnews.rssfeed https://ift.tt/2Q1IWM4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages