ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് ഭീഷണിയായി വിമതരുടെ പട. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചിരിക്കെ പിൻമാറാതിരുന്ന 53വിമത സ്ഥാനാർത്ഥികളെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കി.മുൻ മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ളവരാണ് വിമതരായി രംഗത്തുള്ളത്. വിമതരെ പിന്തിരിപ്പിക്കാൻ ബിജെപി നേതൃത്വം ബുധനാഴ്ച വൈകീട്ട് വരെ കഠിന ശ്രമങ്ങൾ നടത്തിയിട്ടും ഭൂരിപക്ഷം പേരും മത്സരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു. ഇതോടെയാണ് അച്ചടക്കലംഘനത്തിന് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്.രണ്ട് ഡസനോളം സീറ്റുകളിലാണ് ബിജെപിക്ക് വിമത ഭീഷണിയുള്ളത് മുൻ മന്ത്രിമാരായ രാമകൃഷ്ണ കുസ്മരിയ, കെ.എൽ.അഗർവാൾ, മൂന്ന് മുൻ എംഎൽഎമാർ, ഒരു മുൻ മേയർ എന്നിവരും ബിജെപി പുറത്താക്കിയ വിമതരിൽ ഉൾപ്പെടുന്നുണ്ട്. അതേ സമയം പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനേയും വിമത ശല്യം അലട്ടുന്നുണ്ട്. 12 സീറ്റുകളിൽ കോൺഗ്രസ് വിമതർ മത്സരിക്കുന്നുണ്ട്. പുറത്താക്കിയ മുൻ എംഎൽഎ സേവ്യർ മേദയും ഇതിൽപ്പെടും. ദമോ മണ്ഡലത്തിൽ മത്സരിക്കുന്ന ധനകാര്യ മന്ത്രിയായ ജയന്ത് മല്ലയ്യയാണ് ബിജെപിയിൽ ഏറ്റവും വലിയ വിമത ഭീഷണി നേരിടുന്ന പ്രമുഖൻ. രാമകൃഷ്ണ കുസ്മരിയയാണ് ജയന്ത് മല്ലയ്യക്ക് കടുത്ത ഭീഷണി ഉയർത്തുന്നത്. തൊട്ടടുത്ത മണ്ഡലമായ പതാരിയയിലും കുസ്മരിയ പത്രിക നൽകിയിട്ടുണ്ട്. നവംബർ 28-നാണ് മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. Content Highlights:Madhya Pradesh elections, BJP expels 53 rebel candidates
from mathrubhumi.latestnews.rssfeed https://ift.tt/2OMSs1b
via
IFTTT
No comments:
Post a Comment