തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ വിളിച്ചു ചേർത്തയോഗംസർവകക്ഷി ആരംഭിച്ചു. യോഗത്തിൽ മുഖ്യമന്ത്രി ആദ്യം സർക്കാർ നിലപാട് വിശദീകരിച്ചു. വിധി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എഴുതിത്തയ്യാറാക്കിയ 12 പേജുള്ള പ്രസ്താവന മുഖ്യമന്ത്രി വായിക്കുകയായിരുന്നു. വിധി നടപ്പിലാക്കാൻ എല്ലാ പാർട്ടികളുടേയും സഹകരണം മുഖ്യമന്ത്രി അഭ്യർഥിച്ചു. മുഖ്യമന്ത്രിക്ക് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിച്ചു. യുവതീ പ്രവേശനം അനുവദിക്കരുതെന്ന നിലപാടാണ് യു.ഡി.എഫിനെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രതിപക്ഷനേതാവിന് ശേഷം ഊഴമനുസരിച്ച് മറ്റ് കക്ഷി നേതാക്കളും സംസാരിക്കും. എന്നാൽ നിയമവകുപ്പ്, പാർലമെന്ററി വകുപ്പ് മന്ത്രി എ.കെ ബാലന് യോഗത്തിലേക്ക് ക്ഷണമില്ല. സ്ഥലത്തുണ്ടായിട്ടും മന്ത്രിയെ യോഗത്തിലേക്ക് ക്ഷണിക്കാത്തത് വിവാദമായിട്ടുണ്ട്. യോഗത്തിനു മുന്നോടിയായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. സമവായ ചർച്ചയ്ക്കു മുന്നോടിയായി യു ഡി എഫ് നേതാക്കളും കന്റോൺമെന്റ് ഹൗസിൽ കൂടിയാലോചന നടത്തി. മുഖ്യമന്ത്രി പിണറായി വിജയനാണ് സർവകക്ഷി യോഗത്തിന്റെ അധ്യക്ഷൻ. അതേസമയം ശബരിമല യുവതീപ്രവേശനവിധിയിൽ സാവകാശ ഹർജിക്ക് സാധ്യത തേടുകയാണ് ദേവസ്വം ബോർഡ്. എന്നാൽ സാവകാശ ഹർജി നൽകാനാവില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട്. നിയമസഭയിൽ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന പ്രത്യേകയോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിനാണ് ഈ യോഗം. content highlights:all party meeting in connection with sabarimala women entry
from mathrubhumi.latestnews.rssfeed https://ift.tt/2qOE12W
via
IFTTT
No comments:
Post a Comment