കാമുകിയെ കൊല്ലാനെത്തി, പക്ഷേ എടുത്തത് കാമുകിയുടെ അമ്മയുടെ ജീവന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

കാമുകിയെ കൊല്ലാനെത്തി, പക്ഷേ എടുത്തത് കാമുകിയുടെ അമ്മയുടെ ജീവന്‍

അഞ്ചൽ : വീട്ടമ്മയെ കൊലപ്പെടുത്തിയ യുവാവ് കാമുകിയെ കൊന്ന് സ്വയം ജീവനൊടുക്കാനാണ് എത്തിയത്. പ്രതി ഇതിനായി ഉറക്കഗുളിക കൈയിൽ കരുതിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മധുര സ്വദേശി ചിത്തിരസെൽവത്തിന്റെ ഓൺലൈൻ ടാക്സി ബുക്ക് ചെയ്താണ് യുവ എൻജിനീയറായ പ്രതി മധുര അനുപാനടി, ബാബുനഗർ, ഡോർ നമ്പർ 48-ൽ സതീഷ് (27) കുളത്തൂപ്പുഴയിൽ എത്തിയത്. നാട്ടുകാരിൽനിന്ന് വിലാസം ചോദിച്ചു മനസ്സിലാക്കിയാണ് കൃത്യം നിർവഹിച്ചത്. കുളത്തൂപ്പുഴ ഇ.എസ്.എം. കോളനി പാറവിളപുത്തൻ വീട്ടിൽ പി.കെ.വർഗീസിന്റെ ഭാര്യ മേരിക്കുട്ടി വർഗീസാണ് കുത്തേറ്റു മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിയോടെ വീട്ടിൽവെച്ചാണ് കുത്തേറ്റത്. പാഴ്സൽ നൽകാനെന്ന വ്യാജേന വീട്ടിനുള്ളിൽ കടന്ന പ്രതി കൈയിൽ കരുതിയ കത്തിയുപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നു. വീട്ടിലെത്തിയ സതീഷ് മേരിക്കുട്ടിയോട് തിരിച്ചറിയൽ കാർഡ് ആവശ്യപ്പെടുകയും ഇതിൽ സംശയം തോന്നിയ മേരിക്കുട്ടി സതീഷുമായി തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. മുംബൈയിൽ നഴ്സായ മൂത്ത മകൾ അവിടെയുണ്ടോ എന്നറിയുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇയാളുടെ പ്രവൃത്തിയിൽ സംശയം തോന്നിയ മേരിക്കുട്ടി ബഹളം വെച്ചപ്പോൾ പ്രതി വീട്ടമ്മയെ കുത്തിവീഴ്ത്തുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പുറത്തെത്തിയെങ്കിലും റോഡരികിൽ മേരിക്കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഫോറൻസിക് ആൻഡ് സയന്റഫിക് വിഭാഗം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൂമുഖത്തും റോഡിലും വീണുകിടന്ന രക്തത്തുള്ളികളുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വിരലടയാളങ്ങളും ശേഖരിച്ചു. നെഞ്ചിൽ തറച്ച കത്തി വലിച്ചൂരിയിട്ടശേഷമാവാം പ്രതിക്കു പിന്നാലെ വീട്ടമ്മ പുറത്തേക്ക് എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വീണ് കാലിനും കൈക്കും പൊട്ടലേറ്റ പ്രതിയെ പോലീസ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പ്രതിയെ തെളിവെടുപ്പിന് എത്തിക്കാൻ കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച തെളിവെടുപ്പിനുശേഷം കോടതിൽ ഹാജരാക്കുമെന്ന് കുളത്തൂപ്പുഴ സി.ഐ. സി.എൽ.സുധീർ പറഞ്ഞു. ഫോറൻസിക് ആൻഡ് സയന്റിഫിക് വിഭാഗം ശീതൽ, രഞ്ചിത്ത് ബാബു, ബോസ് എന്നിവരുടെ നേതൃത്വത്തിലാണ് സാമ്പിളുകൾ ശേഖരിച്ചത്. ഫെയ്സ്ബുക്ക് പ്രണയം; കൊല്ലത്ത് കാമുകൻ യുവതിയുടെ അമ്മയെ കുത്തിക്കൊന്നു Content Highlight:young man killed lovers mother in kerala


from mathrubhumi.latestnews.rssfeed https://ift.tt/2QI2HW5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages