നിലയ്ക്കൽ : ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കാനിരിക്കേ സന്നിധാനത്തും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി. ആറുമേഖലകളിലായി 3000 പോലീസുകാരെയാണ് ഇവിടെ നിയോഗിച്ചിട്ടുള്ളത്. യുവതികൾ ദർശനത്തിനുവന്നാൽ തടസ്സമുണ്ടാക്കാൻ അനുവദിക്കില്ല, എന്നാൽ, വിശ്വാസത്തെ വ്രണപ്പെടുത്തുന്നതിന് ബോധപൂർവമെത്തുന്ന യുവതികളെ കടത്തിവിടില്ലെന്നും പോലീസ് പറഞ്ഞു. തുലാമാസ പൂജാസമയത്തുണ്ടായ വാഹനപരിശോധനയും പ്രതിഷേധവും അനുവദിക്കരുതെന്നും ആഭ്യന്തരവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പമ്പയിൽ നൂറു വനിതാപോലീസുകാരെ എത്തിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ ഇവരിൽ അമ്പത് വയസ്സിന് മുകളിലുള്ള 30 പേരെ സന്നിധാനത്ത് എത്തിക്കും. ശബരിമലയിൽ യുവതീപ്രവേശം തടയാൻ അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകളെ അണിനിരത്തി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് പോലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൊബൈൽഫോണുകൾ നിരീക്ഷണത്തിൽ സന്നിധാനത്തും പമ്പയിലുമുള്ള വ്യക്തികളുടെ പൂർണവിവരങ്ങൾ ശേഖരിച്ച പോലീസ് അവരുടെ സൈബർ ഇടപെടലുകളും നിരീക്ഷിക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള ഇടപെടൽ തടയുകയാണ് ലക്ഷ്യം. വ്യാപാരകേന്ദ്രങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, അതിഥിമന്ദിരം, ഡോണർ ഹൗസുകൾ എന്നിവിടങ്ങളിൽ അനാവശ്യമായി ആരെയും തങ്ങാൻ അനുവദിക്കില്ല. പമ്പയിലെ ഓഫീസുകളിലെ വാഹനങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. പ്രതിഷേധക്കാർ വാഹനങ്ങളിലെത്താതിരിക്കാനാണിത്. പമ്പയിലും സന്നിധാനത്തും കൂടുതൽ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു. 12 മുഖംതിരിച്ചറിയൽ ക്യാമറകളും ശബരിമലയിൽ സ്ഥാപിച്ചിട്ടുണ്ട്. മുമ്പുനടന്ന പ്രതിഷേധങ്ങളിൽ അറസ്റ്റിലായവരുടെ ചിത്രങ്ങൾ പരിശോധിച്ച് ഇവരിലാരെങ്കിലും വീണ്ടുമെത്തുകയാണെങ്കിൽ കസ്റ്റഡിയിലെടുക്കുംഇരുമുടിയില്ലാത്തവരെ പ്രത്യേകം പരിശോധിക്കുംഇരുമുടിക്കെട്ടില്ലാതെ വരുന്നവരെ പ്രത്യേകം പരിശോധിച്ചേ മലകയറാൻ അനുവദിക്കൂ. സംശയം തോന്നിയാൽ ഉദ്യോഗസ്ഥന് ആളെ വീണ്ടും പരിശോധിക്കാം. തീർഥാടകരുെട കൈവശം ഏതെങ്കിലും തിരിച്ചറിയൽ കാർഡുണ്ടാകണം. അയ്യപ്പന്മാരുടെ വിശ്വാസത്തിന് കോട്ടംവരുന്ന നടപടികൾ ഉണ്ടാകരുതെന്ന് പോലീസുകാർക്ക് നിർദേശമുണ്ട്. മാധ്യമപ്രവർത്തകർക്ക് പമ്പയിലേക്കുള്ള നിയന്ത്രണം ഞായറാഴ്ച വൈകീട്ടോടെ പിൻവലിച്ചു. ദർശനത്തിനെത്തുന്നവരെ തിങ്കളാഴ്ച ഉച്ചയോടെ പമ്പയ്ക്ക് വിടും. ആക്ടിവിസ്റ്റുകളെ തടയുംശബരിമലയിൽ ഗൂഢലക്ഷ്യങ്ങളുമായി വരുന്നവർക്ക് ദർശനത്തിന് അനുവാദം നൽകില്ലെന്ന നിലപാട് തന്നെയാണ് സർക്കാരിന്റേത്. ആക്ടിവിസ്റ്റുകൾ എന്ന പേരിൽ ദർശനത്തിനെത്തുന്നവരെ തടയും. ദർശനത്തിന് യുവതികൾ ആരും ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. ശബരിമലയിൽ മാധ്യമപ്രവർത്തകരെ തടയുകയല്ല, സുരക്ഷ ഒരുക്കുകയാണ് സർക്കാർ ചെയ്തത്ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻമാധ്യമവിലക്കില്ലശബരിമലയിൽ മാധ്യമസ്വാതന്ത്ര്യം വിലക്കാൻ പോലീസ് ഉദ്ദേശിക്കുന്നില്ല. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ദർശനത്തിനെത്തുന്ന ഭക്തർക്ക് എല്ലാ സുരക്ഷയുമൊരുക്കും. ക്രമസമാധാന സുരക്ഷാ ആവശ്യങ്ങൾക്ക് ധാരാളം പോലീസുകാരെ നിയമിക്കുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പോലീസിനെ വിന്യസിക്കും-ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ.
from mathrubhumi.latestnews.rssfeed https://ift.tt/2SI2ELo
via
IFTTT
No comments:
Post a Comment