കണ്ണൂർ: പി.കെ.ശ്രീമതി എം.പി.ക്കെതിരേ അപവാദപ്രചാരണം നടത്തിയ യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. നടുവിൽ കപ്പള്ളി ഹൗസിൽ സജിത്ത് (39) ആണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിക്കുന്നവിധം ഇലക്ട്രോണിക് മാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി ഐ.ടി. ആക്ട് പ്രകാരമാണ് കേസെടുത്തത്. ശബരിമല വിഷയത്തിൽ ശ്രീമതിയുടെ പ്രസംഗത്തിനെതിരേ ബി.ജെ.പി. നേതാവ് എം.ഗോപാലകൃഷ്ണൻ പ്രതികരിച്ചിരുന്നു. ഇതാണ് കേസിനാധാരമായ സംഭവം. സ്ത്രീ എന്ന നിലയിൽ പി.കെ.ശ്രീമതിയെ അപമാനിക്കുന്നവിധത്തിലായിരുന്നു പ്രതികരണം. ഇത് യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയും അപമാനകരമായ ദൃശ്യങ്ങൾ ചേർക്കുകയും ചെയ്തുവെന്നതാണ് സജിത്തിനെതിരേയുള്ള കുറ്റം. കേസിൽ ഗോപാലകൃഷ്ണനെയും പ്രതിയാക്കിയിട്ടുണ്ട്. സജിത്തിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ടൗൺ എസ്.ഐ. ശ്രീജിത്ത് കൊടേരിയും സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിത്ത്, അനീഷ്, സജിത്ത് എന്നിവരും ചേർന്നാണ് സജിത്തിനെ അറസ്റ്റ് ചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2DmZTKW
via
IFTTT
No comments:
Post a Comment