രമ സത്യഭാമ മനാമ: ബഹ്റൈൻ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് കമ്മിറ്റി മീഡിയകൺവീനറും ജവാദ് ഹബീബ് ഗ്രൂപ്പിലെ ഉദ്യാഗസ്ഥനുമായ പങ്കജ് നല്ലൂരിന്റെ ഭാര്യയും പാലക്കാട് സ്വദേശിയുമായ ടി.കെ. രമനായർ (52) അന്തരിച്ചു. 27 വർഷമായി ബഹ്റൈനിൽ ഇന്ത്യൻ സ്കൂൾ, അൽ നൂർ ഇന്റർനാഷണൽ സ്കൂൾ, ബഹ്റൈൻ അറബ് ഓപ്പൺ യൂണിവേഴ്സിറ്റി, റോയൽ യൂണിവേഴ്സിറ്റി ഫോർ വിമൻ, എന്നീ സ്ഥാപനങ്ങളിൽ അധ്യാപികയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ആർട് ഓഫ് ലിവിംഗ് ഇന്റർനാഷണൽ ഫാക്കൽറ്റിയാണ്. അസുഖത്തെതുടർന്ന് നാട്ടിലെത്തിയതായിരുന്നു. ഞായറാഴ്ച വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ഭർതൃമാതാവ് സത്യഭാമ (83) മരണപ്പെട്ടിരുന്നു. അന്ത്യകർമ്മങ്ങൾ നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച വൈകിട്ട് ടീച്ചർ മരിച്ചത്. മക്കൾ: സമുദ്ര നായർ, ശിവാനി നായർ. നിര്യാണത്തിൽ ഐ.സി.ആർ.എഫ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. വാർത്ത അയച്ചത് : അശോക് കുമാർ
from mathrubhumi.latestnews.rssfeed https://ift.tt/2r52mBw
via
IFTTT
No comments:
Post a Comment