അയ്യപ്പൻമാർക്ക് തിരിച്ചറിയൽ ടാഗ് നൽകാൻ ആലോചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

അയ്യപ്പൻമാർക്ക് തിരിച്ചറിയൽ ടാഗ് നൽകാൻ ആലോചന

പമ്പ: ശബരിമലയിലേക്കു പോകുന്ന അയ്യപ്പൻമാർക്ക് തിരിച്ചറിയൽ ടാഗ് നൽകാൻ ആലോചന. ഇതോടെ ഏതുഭക്തനെയും തിരിച്ചറിയാൻ എളുപ്പമാകും. നിലവിൽ കുട്ടികളെ തിരിച്ചറിയാൻ മലകയറുംമുമ്പ് കൈയിൽ ടാഗ് ചെയ്യുന്നുണ്ട്. ഇത് വളരെക്കാലമായുണ്ട്. കെ.എസ്.ആർ.ടി.സി.ബസിൽ നിലയ്ക്കലിൽനിന്ന് കയറുമ്പോൾതന്നെ ഭക്തർ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ഇതിനൊപ്പം ടാഗ് കൂടി നൽകാനാണ് ആലോചന. ഇതോടെ ആരാണ് വന്നതെന്ന് തിരിച്ചറിയാൻ എളുപ്പമാണ്. വാഹനം ഉപയോഗിക്കാതെ വരുന്നവർക്ക് മലകയറുംമുമ്പ് ടാഗ് നൽകിയാൽ മതി. സുരക്ഷാ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് പോലീസ് പറയുന്നത്. ടാഗിനായി ദേവസ്വം ബോർഡിൽനിന്ന് 1.25 കോടി രൂപ നൽകാൻ ആലോചന തുടങ്ങി. അതേസമയം സുരക്ഷാ ആവശ്യത്തിന് ബോർഡ് പണം മുടക്കുകയാണെങ്കിൽ ഹൈക്കോടതി അനുമതി വേണ്ടിവരും. മുമ്പ് നിരീക്ഷണ ക്യാമറയ്ക്ക് ബോർഡ് ആഭ്യന്തര വകുപ്പിന് നൽകിയ പണം കോടതി തിരിച്ചടിപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ ബോർഡിന് ഇപ്പോഴത്തെ തുക താങ്ങാൻ കഴിയുമോ എന്നതും സംശയമാണ്. contenthighlights: sabarimala, ayyappa devotees,tag for ayyappa devotees


from mathrubhumi.latestnews.rssfeed https://ift.tt/2SfaI5g
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages