ന്യൂഡൽഹി: സി.എൻ.എൻ ന്യൂസ് 18 മാനേജിങ് എഡിറ്റർ ആർ. രാധാകൃഷ്ണൻ നായർ (54) അന്തരിച്ചു. ചികിത്സയിലിരിക്കേ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ്. യുഎൻഐ, സിഎൻബിസി എന്നീ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് സിഎൻഎൻ ന്യൂസ് 18 മാനേജിങ് എഡിറ്ററാവുന്നത്. മൃതദേഹം ഉച്ചക്ക് 12 മുതൽ മൂന്ന് മണിവരെ ഇന്ദിരാപുരത്തെ വസതിയിൽ (സി 1041 ഗൗർ ഗ്രീൻ അവന്യൂ ) പൊതു ദർശനത്തിന് വെക്കും. പിന്നീട് സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
from mathrubhumi.latestnews.rssfeed https://ift.tt/2Armbr5
via
IFTTT
No comments:
Post a Comment