മിസോറം സ്പീക്കര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

മിസോറം സ്പീക്കര്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു

ഐസ്വാൾ: മിസോറം നിയസഭസ്പീക്കറും കോൺഗ്രസ് നേതാവുമായ ഹിഫേയി സ്പീക്കർ സ്ഥാനവും പാർട്ടി അംഗത്വവും രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നു. നവംബർ 28ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇദ്ദേഹത്തിന്റെ പേരില്ലായിരുന്നു. ഇതിനെ തുടർന്നാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ. ഡെപ്യൂട്ടി സ്പീക്കർ ആർ ലാൽറിനവ്മയ്ക്കാണ് ഹിഫേയി രാജി സമർപ്പിച്ചത്. ഹിഫേയി ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. മിസോറമിലെ തലമുതിർന്ന കോൺഗ്രസ് നേതാവാണ് ഹിഫേയി. പാലക് നിയസഭമണ്ഡലത്തിൽ നിന്നാണ് ഹിഫേയി നിയമസഭയിലേക്ക് കഴിഞ്ഞ തവണ തെരഞ്ഞെടുക്കപ്പെട്ടത്. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഭരിക്കുന്ന ഒരേ ഒരു സംസ്ഥാനമാണ് മിസോറാം. ആകെയുള്ള നാൽപ്പത് നിയസഭാ സീറ്റുകളിൽ 34 ഉം കോൺഗ്രസിനാണ്. ബി.ജെ.പിക്ക് ഒരു നിയസഭാംഗം പോലുമില്ലാത്ത സംസ്ഥാനം കൂടിയാണ് മിസോറം. തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്താനുള്ള തീവ്രപരിശ്രമത്തിലാണ് ബി.ജെ.പി. content highlights:Mizoram Speaker Hiphei resigns from Congress, joins BJP


from mathrubhumi.latestnews.rssfeed https://ift.tt/2qsv67d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages