റാന്നി: ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയെ തിരികെ മരക്കൂട്ടത്ത് എത്തിച്ചില്ലെങ്കില്‍ കേരളം സ്തംഭിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ശബരിമല കര്‍മ്മസമിതി. ഇരുമുടി കെട്ടുമേന്തി മല ചവിട്ടാനെത്തിയ ശശികലയോട് മടങ്ങിപ്പോകണമെന്ന പോലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പോലീസ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് വെല്ലുവിളിച്ചെത്തിയതിനെ തുടര്‍ന്നാണ് കരുതല്‍ തടങ്കലിന്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കര്‍മ്മസമിതി ആവശ്യമുയര്‍ത്തുന്നു. മരക്കൂട്ടത്ത് നിന്ന് അറസ്റ്റ് ചെയ്ത ശശികലയെ പിന്നീട് റാന്നി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇതോടെ രണ്ടായിരത്തോളം വരുന്ന പ്രവര്‍ത്തകരെത്തി സ്‌റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു. നാമജപ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലേയ്‌ക്കെത്തിയതോടെ പോലീസ് ഇവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ശശികലയെ സന്നിധാനത്ത് എത്തിക്കണമെന്ന ആവശ്യത്തില്‍ പ്രവര്‍ത്തകര്‍ ഉറച്ചു നില്‍ക്കുകയാണ്.
from mangalam.com https://ift.tt/2OL0pnq
via IFTTT
No comments:
Post a Comment