വ്യാജ ബിരുദം; എ.ബി.വി.പി നേതാവിനെ ഡല്‍ഹി സര്‍കലാശാല പുറത്താക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

വ്യാജ ബിരുദം; എ.ബി.വി.പി നേതാവിനെ ഡല്‍ഹി സര്‍കലാശാല പുറത്താക്കി

ന്യൂഡല്‍ഹി: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അഡ്മിഷന്‍ നേടിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് എ.ബി.വി.പി നേതാവും ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ പ്രസിഡന്റുമായ അങ്കിവ് ബൈസോയെ പുറത്താക്കി. ബുദ്ധിസ്റ്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നുമാണ് അങ്കിവിനെ അഡ്മിഷന്‍ റദ്ദാക്കി പറഞ്ഞുവിട്ടത്.

അങ്കിവ് ഹാജരാക്കിയ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരുവള്ളുവര്‍ സര്‍വകലാശാല അധികൃതര്‍ ഡല്‍ഹി സര്‍വകലാശാല അധികൃതരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അങ്കിവിനെ പുറത്താക്കിയത്. തിരുവള്ളുവര്‍ സര്‍വകലാശാലയില്‍ നിന്ന് ലഭിച്ച അറിയിപ്പ് ബദ്ധിസ്റ്റ് സ്റ്റഡീസ് വിഭാഗം തലവന്‍ കെ.ടി.എസ് സാറാവും ഡല്‍ഹി സര്‍വകലാശാല രജിസ്ട്രാറുടെ ഓഫീസിനെ അറിയിച്ചു.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെുപ്പില്‍ അങ്കിവ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇയാളുടേത് വ്യാജ ബിരുദമാണെന്ന വാര്‍ത്ത പുറത്തുവന്നു. ഇതോടെ ഇയാള്‍ക്ക് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. അങ്കിവ് രാജിവച്ച സാഹചര്യത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍.



from mangalam.com https://ift.tt/2PAiDNM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages