ഈ കാട്ടുനീതിക്കു മുന്നില്‍ ഹര്‍ത്താല്‍ അല്ലാതെ മറ്റുവഴികളില്ലായിരുന്നു: സമരം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ഈ കാട്ടുനീതിക്കു മുന്നില്‍ ഹര്‍ത്താല്‍ അല്ലാതെ മറ്റുവഴികളില്ലായിരുന്നു: സമരം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള

കൊച്ചി: ശബരിമലയില്‍ സര്‍ക്കാര്‍ കാട്ടുനീതി നടക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. ഈ കാട്ടുനീതിക്കു മുന്നില്‍ ഹര്‍ത്താല്‍ അല്ലാതെ മറ്റു വഴികളില്ലായിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കെ.പി.ശശികലയെ അറസ്റ്റ് ചെയളത നടപടി നിന്ദ്യവും നിയമവിരുദ്ധവുമാണ്. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം സര്‍ക്കാര്‍ ഒരു വിഭാഗത്തിനു നിഷേധിക്കുകയാണെന്നും അദേഹം ആരോപിച്ചു.

അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട സമരം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു. ശബരിമല വിഷയം സര്‍ക്കാരിന്റെ പരിധിയില്‍ മാത്രം വരുന്ന ഒന്നല്ല. കേന്ദ്രസര്‍ക്കാരിനെക്കൂടെ ഇക്കാര്യത്തില്‍ ഇടപെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. അഞ്ചു കോടിയിലേറെ ഭക്തര്‍ എത്തുന്ന ഇടമായിട്ടും സര്‍ക്കാര്‍ മതിയായ സൗകര്യം ഒരുക്കാത്തതിനേയും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.



from mangalam.com https://ift.tt/2qRBe95
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages