ന്യൂഡൽഹി: പാക് അധീന കശ്മീരിലൂടെ ചൈനയിലേക്ക് ബസ് സർവീസ് ആരംഭിച്ചതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ.ശനിയാഴ്ചയാണ് പാകിസ്താനിലെ ലാഹോറിൽ നിന്ന് ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിലേക്ക് ബസ് സർവീസ് ആരംഭിക്കുക.പാക് അധീന കശ്മീരിൽകൂടി കടന്നുപോകുന്ന ഈ പദ്ധതി പരമാധികാരത്തിനോടുള്ള വെല്ലുവിളിയാണെന്നാണ് ഇന്ത്യ പറയുന്നത്. വിഷയത്തിൽ പാകിസ്താനെയും ചൈനയെയും ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാക്- ചൈന സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ബസ് സർവീസ് ആരംഭിക്കുന്നത്. നിലവിൽ സാമ്പത്തിക ഇടനാഴിക്കെതിരായ നിലപാടാണ് ഇന്ത്യയ്ക്ക്. ബസ് സർവീസ്കടന്നുപോകുന്ന സ്ഥലം ഇന്ത്യയുടേതാണെന്നും പാകിസ്താൻ അത് നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുകയാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. 1963 ലെ പാകിസ്താൻ- ചൈന അതിർത്തി കരാർ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും അതിനാൽ പാക് അധീന കശ്മീർ വഴിയുള്ള ബസ് സർവീസ് ഇന്ത്യയുടെ പരമാധികാരത്തിനെതിരാണെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. പാകിസ്താനും ചൈനയും തമ്മിൽ അതിർത്തി ഒരിക്കലും പങ്കിടുന്നില്ല. ഇന്ത്യ- അഫ്ഗാൻ അതിർത്തി പ്രദേശങ്ങളാണ് പാകിസ്താൻ കൈവശപ്പെടുത്തിയിരിക്കുന്നതെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2SyAX7D
via
IFTTT
No comments:
Post a Comment