ബെംഗളുരു: ആമസോണുമായി ചേർന്ന് ഐസിഐസിഐ ബാങ്ക് ക്രഡിറ്റ് കാർഡ് പുറത്തിറക്കി. വിസയുമായി സഹകരിച്ച് പുറത്തിറക്കിയ കാർഡ് വഴി ആമസോണിൽനിന്ന് ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ആമസോൺ പ്രൈം അംഗങ്ങൾക്ക് 5ശതമാനം റിവാർഡ് പോയന്റും മറ്റ് ഉപഭോക്താക്കൾക്ക് മൂന്നുശതമാനം റിവാർഡ് പോയന്റും ലഭിക്കും. വിസയുമായി സഹകരിച്ച് പുറത്തിറക്കിയ കാർഡായതിനാൽ രാജ്യത്തെ ലക്ഷക്കണക്കിനുവരുന്ന വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗിക്കാൻ കഴിയും. കാർഡിലൂടെ ലഭിക്കുന്ന ഓരോ പോയന്റും ഒരു രൂപയ്ക്കുതുല്യമാണ്. ഓരോ മാസവും ഈ തുക ആമസോൺ പേ ബാലൻസിലെത്തും. പിന്നീട് ഇത് ഷോപ്പിങിനായി ഉപയോഗിക്കാം.
from mathrubhumi.latestnews.rssfeed https://ift.tt/2CQ1Ajb
via
IFTTT
No comments:
Post a Comment