തിരുവനന്തപുരം: കേരളത്തിൽ ചിലയിടങ്ങളിൽ ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് നാല് തിയ്യതികളിൽ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്.ഇതേതുടർന്ന പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഏഴുമുതൽ 11 വരെ സെന്റീമീറ്റർ മഴ ലഭിക്കാം. ഒക്ടോബറിൽ എത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന തുലാവർഷം നവംബർ ആദ്യ വാരത്തിന് ശേഷം ശക്തമായേക്കും. നിലവിൽ തമിഴ്നാട്ടിൽ തുലാമഴ എത്തിക്കഴിഞ്ഞു. തമിഴ്നാടിന്റെ കിഴക്കൻ മേഖലയിൽ ശക്തമായിരിക്കുന്ന തുലാമഴ നവംബർ രണ്ടാം വാരത്തോടെ കേരളത്തിലേക്ക് എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കു കൂട്ടൽ. കഴിഞ്ഞ പത്ത് വർഷത്തിന് ഇടയിൽ ഇത് ആദ്യമായിട്ടാണ് തുലാവർഷം കേരളത്തിൽ ഇത്രയും വൈകുന്നത്. തിത്ലി ചുഴലിക്കാറ്റിന്റെ ശക്തി ഇല്ലാതായെങ്കിലും, ബംഗാൾ ഉൾക്കടലിൽ പതിവില്ലാത്ത വിധം രൂപം കൊള്ളുന്ന ചെറു ന്യൂനമർദങ്ങൾ കാറ്റിന്റെ ദിശയിൽ മാറ്റം വരുത്തുന്നതാണ് കേരളത്തിലേക്ക് തുലാമഴ എത്തുന്നത് വൈകിപ്പിക്കുന്നത്. ഇത്തവണ 480 മില്ലി മീറ്റർ മഴ തുലാവർഷത്തിൽ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൃഷ്ടിപ്രദേശങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ മഴ ലഭിച്ചാൽ അണക്കെട്ടുകൾ നിറയും. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് തുലാമഴ ലഭിക്കേണ്ടത്. എന്നാൽ മഴമേഘങ്ങൾ പ്രത്യക്ഷപ്പെടാത്തത് സംസ്ഥാനത്ത് ചൂട് കൂടുന്നതിനാണ് ഇപ്പോൾ ഇടയാക്കുന്നത്. മാത്രമല്ല, വടക്കു കിഴക്ക് നിന്നും തെക്കുപടിഞ്ഞാറേക്ക് വീശുന്ന വരണ്ട കാറ്റും ചൂട് കൂട്ടുന്നു. മഹാപ്രളയമുണ്ടാക്കിയ എടവപ്പാതിക്കാലത്ത് കേരളത്തിൽ 23.34 ശതമാനം മഴയാണ് അധികം കിട്ടിയത്. 2039.6 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2515.73 മില്ലീമീറ്റർ മഴ പെയ്തു. ഇടുക്കിയിലാണ് കൂടുതൽ. 66.8 ശതമാനം അധികം. പാലക്കാട് 51.27 ശതമാനം മഴ കൂടുതൽ കിട്ടി.
from mathrubhumi.latestnews.rssfeed https://ift.tt/2CVx0on
via
IFTTT
No comments:
Post a Comment