കരിവെള്ളൂർ: സമഗ്രശിക്ഷാ അഭിയാൻ വഴി സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് നൽകിയിരുന്ന സ്കൂൾ ഗ്രാന്റ്, ടീച്ചേഴ്സ് ഗ്രാന്റ് എന്നിവ ഈ വർഷം സർക്കാർ വിദ്യാലയങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തി. 20 വർഷത്തോളമായി എയ്ഡഡ് വിദ്യാലയങ്ങൾക്ക് നൽകിവരുന്ന ഗ്രാൻറുകളാണ് ഈ വർഷം മുതൽ നിർത്തലാക്കിയത്. കഴിഞ്ഞവർഷം വരെ സർക്കാർ, എയ്ഡഡ് മേഖലകളിലെ എൽ.പി. വിദ്യാലയങ്ങൾക്ക് 5000 രൂപയും യു.പി. വിദ്യാലയങ്ങൾക്ക് 7000 രൂപയുമാണ് സ്കൂൾ ഗ്രാന്റായി നൽകിയിരുന്നത്. അതേപോലെ ക്ലാസ് മുറികളിൽ പഠനപ്രവർത്തനങ്ങൾക്ക് ആവശ്യമായ പഠനസഹായികൾ ഒരുക്കുന്നതിന് ഒരധ്യാപകന് 500 രൂപ വീതം ടീച്ചേഴ്സ് ഗ്രാന്റായും അനുവദിച്ചിരുന്നു. ഈ രണ്ട് ഗ്രാന്റുകളും ഇത്തവണ എയ്ഡഡ് വിദ്യാലയങ്ങൾക്ക് ലഭിക്കുകയില്ല. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ അംഗീകാരം ലഭിക്കാത്തതുകൊണ്ടാണ് എയ്ഡഡ് വിദ്യാലയങ്ങൾക്ക് ഫണ്ട് നൽകാൻ കഴിയാതിരുന്നതെന്നാണ് എസ്.എസ്.എ. അധികൃതർ പറയുന്നത്.അതേസമയം, സർക്കാർ വിദ്യാലയങ്ങളുടെ ഗ്രാന്റ് മൂന്നിരട്ടിയോളം വർധിപ്പിച്ചിട്ടുണ്ട്. ഗ്രാൻറിന്റെ ഘടനയും മാറ്റിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Og7xI8
via
IFTTT
No comments:
Post a Comment