യു.പിയില്‍ അംഗപരിമിതനെ പോലീസ് അടിച്ചുകൊന്നു; അരുംകൊല പണം സംബന്ധിച്ച തര്‍ക്കത്തിനിടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

യു.പിയില്‍ അംഗപരിമിതനെ പോലീസ് അടിച്ചുകൊന്നു; അരുംകൊല പണം സംബന്ധിച്ച തര്‍ക്കത്തിനിടെ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അംഗപരിമിതനായ കച്ചവടക്കാരനെ ഒരു സംഘം പോലീസുകാര്‍ അടിച്ചുകൊന്നു. പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സംഭവം. തിങ്കളാഴ്ച രാത്രി യു.പിയിലെ ഹത്രാസിനുള്ള സദാര്‍ മേഖലയിലാണ് സംഭവം.

കൊലപാതകത്തില്‍ രോഷാകുലരായ ജനക്കൂട്ടം ആഗ്ര- അലഗഡ് ഹൈവേ ഉപരോധിച്ചു. സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആഷിഷ് യാദവിനെ സസ്‌പെന്റു ചെയ്തു. യാദവ് അടക്കമുള്ള പോലീസുകാര്‍ക്കെതിരെ കേസെടുത്തതായും എസ്.പി ജെയ് പ്രകാശ് അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന് ജില്ലാ കലക്ടര്‍ ഒരു ലക്ഷം രൂപ അടിയന്തര സഹായം അനുവദിച്ചു.

സദറിലെ ഒരു മദ്യശാലയ്ക്കു സമീപം ചെറിയ പെട്ടിക്കട നടത്തി ഉപജവീനമാര്‍ഗം കണ്ടെത്തിയിരുന്ന വിമല്‍ കുമാറി (44) നെയാണ് പോലീസുകാര്‍ അടിച്ചുകൊന്നത്. തിങ്കളാഴ്ച രാത്രി ആഷിഷ് യാദവിന്റെ നേതൃത്വത്തില്‍ ഏതാനും പോലീസുകാര്‍ ഇയാളുടെ കടയില്‍ എത്തിയിരുന്നു. പണം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പോലീസുകാര്‍ ഈ അംഗപരിമിതനെ പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിമല്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകാതെ മരണമടഞ്ഞു.

എസ്.ഐയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് പോലീസുകാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എസ്.പി അറിയിച്ചു. പോലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2RAjrPc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages