'സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം'; ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിച്ച് ഒ രാജഗോപാല്‍ എംഎല്‍എ എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

'സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം'; ശബരിമല സ്ത്രീ പ്രവേശത്തെ അനുകൂലിച്ച് ഒ രാജഗോപാല്‍ എംഎല്‍എ എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ എഴുതിയ ലേഖനം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. 1999ലെ ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് മാതൃഭൂമി സപ്ലിമെന്റില്‍ 'സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ഇതേ സമാനമായ രീതിയില്‍ ശബരിമല ദര്‍ശനത്തിന് സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ 2016ല്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. എന്നാല്‍ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടതിനുപിന്നാലെ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് ആര്‍എസ്എസ് ദേശീയ നേതൃത്വം നിലപാട് സ്വീകരിച്ചിരുന്നത്. പുരുഷന്മാര്‍ക്ക് പ്രവേശനം ഉള്ളിടത്തെല്ലാം സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നായിരുന്നു 2016ല്‍ ആര്‍എസ്എസ് സ്വീകരിച്ചിരുന്ന നിലപാട്. സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആര്‍എസ്എസ് നേതാവ് ബയ്യാജി ജോഷിയടക്കം നിലപാട് സ്വീകരിച്ചിരുന്നു.



from mangalam.com https://ift.tt/2qyjFek
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages